ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഒസാക്കയുടെ എതിരാളി ജെന്നിഫർ ബ്രാഡി

Bradyosaka

ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം സെമിഫൈനലിൽ 25 സീഡ് ആയ ചെക് റിപ്പബ്ലിക് താരം കരോളിന മുചോവയെ തോൽപ്പിച്ച് അമേരിക്കൻ താരവും 22 സീഡും ആയ ജെന്നിഫർ ബ്രാഡി ഫൈനലിൽ കടന്നു. ഒന്നാം സീഡ് ബാർട്ടിയെ അട്ടിമറിച്ച് എത്തിയ മുചോവയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ബ്രാഡി മറികടന്നത്. മത്സരത്തിൽ 8 ഏസുകൾ ആണ് ബ്രാഡി ഉതിർത്തത്. മത്സരത്തിൽ 3 ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയ ബ്രാഡി 3 തവണ എതിരാളിയെയും ബ്രൈക്ക് ചെയ്തു.

ആദ്യ സെറ്റിൽ മികച്ച തുടക്കം ലഭിച്ച ബ്രാഡി സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ ആവട്ടെ ശക്തമായി തിരിച്ചു വന്ന ചെക് താരം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ മൂന്നാം സെറ്റിൽ അവസരത്തിന് ഒത്തുയർന്ന ബ്രാഡി സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. മത്സരത്തിൽ ലഭിച്ച 3 ബ്രൈക്ക് പോയിന്റുകളും ബ്രാഡി മുതലാക്കിയപ്പോൾ ലഭിച്ച 7 ബ്രൈക്ക് പോയിന്റുകളിൽ മൂന്നെണ്ണം മാത്രമേ മുതലാക്കാൻ മുചോവക്ക് ആയുള്ളൂ. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യം വക്കുന്ന ബ്രാഡി ഫൈനലിൽ മൂന്നാം സീഡ് നയോമി ഒസാക്കയെ ആണ് നേരിടുക.

Previous article” പരിശീലകരെ മാറ്റിക്കൊണ്ട് ഇരുന്നാൽ ടീം മെച്ചപ്പെടില്ല, കിബുവിന് കൂടുതൽ സമയം നൽകാമായിരുന്നു” – ഗോകുലം കേരള പരിശീലകൻ
Next articleനിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിന് എതിരെ