നിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിന് എതിരെ

Img 20210218 133227

ഐ എസ് എല്ലിൽ ഇന്ന് നിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിനെ നേരിടും. ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് ഇന്ന് വിജയിച്ചാൽ മൂന്നാം സ്ഥാനത്ത് എത്താൻ ആകും. ഇപ്പോൾ 17 മത്സരങ്ങളിൽ 26 പോയിന്റാണ് നോർത്ത് ഈസ്റ്റിന് ഉള്ളത്. 27 പോയിന്റുമായി ഹൈദരബാദും ഗോവയുമാണ് നോർത്ത് ഈസ്റ്റിന് മുന്നിൽ ഉള്ളത്.

ഖാലിദ് ജമീൽ പരിശീലകനായ ശേഷം ഗംഭീര ഫോമിലാണ് നോർത്ത് ഈസ്റ്റ് കളിക്കുന്നത്. ഖാലിദ് ജമീലിന്റെ കീഴിൽ എ ടി കെയെയും മുംബൈ സിറ്റിയെയും ഒക്കെ പരാജപ്പെടുത്തിയ നോർത്ത് ഇപ്പോൾ അവസാന ഏഴു മത്സരങ്ങളിൽ അപരാജിതർ ആണ്. ഗലേഹോയുടെ ഫോം ആണ് നോർത്ത് ഈസ്റ്റിന് കരുത്താകുന്നത്. 4 ഗോളുകളും ആറ് അസിസ്റ്റുമായി ഗംഭീര ഫോമിലാണ് നോർത്ത് ഈസ്റ്റ് ക്യാപ്റ്റൻ കളിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ചെന്നൈയിൻ ഇപ്പോൾ അവസാന മത്സരങ്ങൾ വിജയിച്ച് പോസിറ്റീവായി സീസൺ അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ്.

Previous articleഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഒസാക്കയുടെ എതിരാളി ജെന്നിഫർ ബ്രാഡി
Next articleവില്‍ പുകോവസ്കി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, ആഷസിന് തിരികെ എത്തുമെന്ന് പ്രതീക്ഷ