ജെന്നിഫർ ബ്രാഡി ഓസ്ട്രേലിയൻ ഓപ്പണ് ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കൻ ടെന്നീസ് താരം ജെന്നിഫർ ബ്രാഡി വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറിയതായി സംഘാടകർ ഞായറാഴ്ച അറിയിച്ചു. ഇടത് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് പിന്മാറ്റം. 2021 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റായിരുന്നു ജെന്നിഫർ ബ്രാഡി. വിംബിൾഡണിടെ പരികേറ്റ ജെന്നിഫർ അന്ന് മുതൽ പരിക്കുമായി മല്ലിടുകയാണ്. ഓസ്ട്രേലിയ ഓപ്പണിൽ നിന്ന് വിട്ടു നിൽക്കുന്ന മൂന്നാമത്തെ പ്രമുഖ താരമാണ് ജെന്നിഫർ ബ്രാഡി. മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസും കാനഡ ടെന്നീസ് താരം ബിയാങ്ക ആൻഡ്രീസ്‌കുവും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറിയതായി നേരത്തെ അറിയിച്ചിരുന്നു.