അത്ഭുത പ്രകടനവുമായി ഇന്ത്യയുടെ സുമിത് നഗാൽ ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ

Newsroom

Updated on:

Picsart 24 01 16 12 50 23 080
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ സുമിത് നാഗൽ 2024 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നു. 27ആം റാങ്കുകാരനായ അലക്സാണ്ടർ ബബ്ലിക്കിനെ ആണ് സുമിത് തോൽപ്പിച്ചത്. 6-4, 6-2,7-6 എന്നായിരുന്നു സ്കോർ. ആദ്യ രണ്ട് സെറ്റുകളിൽ നാഗൽ 6-4, 6-2 എന്ന മാർജിനിൽ അനായാസം വിജയിച്ചുരുന്നു. മൂന്നാം സെറ്റിലാണ് ഗംഭീര പോരാട്ടം കാണാൻ ആയത്.

ഇന്ത്യ 24 01 16 12 51 04 024

ഓസ്‌ട്രേലിയൻ ഓപ്പൺ ചരിത്രത്തിൽ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഒരു സീഡഡ് താരത്തെ തോൽപ്പിക്കുന്നത്. പുരുഷ സിംഗിൾസിൽ ഇതിഹാസതാരം രമേശ് കൃഷ്ണൻ ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ കരിയറിൽ ആകെ അഞ്ച് തവണ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. 1983, 1984, 1987, 1988, 1989 പതിപ്പുകളിൽ അദ്ദേഹം അങ്ങനെ ചെയ്തു. അതാണ് ഇന്ത്യൻ പുരുഷ സിംഗിൾസിലെ ഏറ്റവും മികച്ച റൺ.

ലിയാൻഡർ പേസിനും സോംദേവ് ദേവ്‌വർമ്മനും ആണ് ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ എങ്കിലും എത്തിയ മറ്റു ഇന്ത്യൻ പുരുഷ താരങ്ങൾ.