റോജർ ഫെഡറർക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ 20ആം ഗ്രാൻഡ് സ്ലാം കിരീടം നേടി റോജർ ഫെഡറർ. ഫൈനലിൽ മരിൻ സിലിച്ചിനെ തോൽപ്പിച്ചാണ് ഫെഡറർ തന്റെ ആറാമത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം തന്റെ ഷെൽഫിലെത്തിച്ചത്. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്.  സ്കോർ 6-2,6-7(7/5),6-3,3-6,6-1.

ഇതോടെ ആധുനിക പുരുഷ ടെന്നീസിലെ പകരം വെക്കാനില്ലാത്ത ആൾരൂപമായി 36കാരനായ ഫെഡറർ. മെൽബണിലെ കഠിനമായ ചൂടിലും തളരാതെ അഞ്ച് സെറ്റ് പോരാട്ടത്തിലാണ് ഫെഡറർ കിരീടം ചൂടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement