ഡാനിയേൽ കോളിൻസ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ

Newsroom

20220126 093545
Download the Fanport app now!
Appstore Badge
Google Play Badge 1

ഡാനിയേൽ കോളിൻസ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തി. മുൻ വിർജീനിയ ടെന്നീസ് താരം ലോക വനിതാ സിംഗിൾസ് റാങ്കിങ്ങിൽ 61-ാം സ്ഥാനത്തുള്ള ഫ്രാൻസിന്റെ അലിസെ കോർനെറ്റിനെ ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ആണ് സെമിയിലേക്ക് എത്തിയത്. കരിയറിൽ ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറിയത്. 7-5, 6-1 എന്നാണ് സ്കോർ‌. എസ്തോണിയയുടെ കൈയ കനേപിയോ പോളണ്ടിന്റെ ഇഗാ സ്വിറ്റെക്കിന്റെയോ ആകും കോളിൻസ് സെമിയിൽ നേരിടുക.