ആദ്യ ദിനത്തെ ത്രസിപ്പിച്ച് ഷപോവലോവും സിന്നറും, 5 സെറ്റിനും 4 മണിക്കൂറിനും ശേഷം ജയം കണ്ടു ഷപോവലോവ്!

Denis Shapovalov Australian Open

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യ ദിനത്തെ ത്രിൽ അടുപ്പിച്ചു യുവ താരങ്ങളുടെ അവിസ്മരണീയ പോരാട്ടം. 21 കാരനും 11 സീഡുമായ കനേഡിയൻ താരം ഡെന്നിസ് ഷപോവലോവും ഇറ്റാലിയൻ യുവതാരവും 19 കാരനുമായ യാനിക് സിന്നറും തമ്മിലുള്ള ആദ്യ റൗണ്ട് മത്സരം ആണ് ആരാധകർക്ക് വിരുന്നായത്. രണ്ടു യുവതാരങ്ങളും അവിസ്മരണീയമായ ടെന്നീസ് പുറത്ത് എടുത്തപ്പോൾ മത്സരം ഏതാണ്ട് നാലു മണിക്കൂറും 5 സെറ്റുകളും നീണ്ടു. ആദ്യ സെറ്റിൽ പതറിയ ഷപോവലോവിനെതിരെ ബ്രൈക്ക് കണ്ടത്തിയ സിന്നർ സെറ്റ് 6-3 നു നേടി മത്സരത്തിൽ ആധിപത്യം നേടി.

എന്നാൽ രണ്ടാം സെറ്റ് മുതൽ മത്സരത്തിലെ ആധിപത്യം തിരിച്ചു പിടിച്ച ഷപോവലോവ് രണ്ടും മൂന്നും സെറ്റുകൾ 6-3, 6-2 എന്ന സ്കോറിന് നേടി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ നാലാം സെറ്റിൽ തന്റെ പോരാട്ടവീര്യം ലോകത്തെ കാണിച്ച സിന്നർ സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ അഞ്ചാം സെറ്റിൽ ആദ്യം തന്നെ സിന്നറിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഷപോവലോവ് മത്സരം തിരിച്ചു പിടിച്ചു. തുടർന്ന് തിരിച്ചു വരാനുള്ള സിന്നറിന്റെ ശ്രമങ്ങൾ പ്രതിരോധിച്ച കനേഡിയൻ താരം സെറ്റ് 6-4 നു കൈക്കലാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 19, 21 വയസ്സ് മാത്രമുള്ള താരങ്ങളിൽ നിന്നു ടെന്നീസിന്റെ ഭാവി നിർണയിക്കുന്ന വിധമുള്ള മത്സരം ആണ് ഉണ്ടായത് എന്നത് ആരാധകർക്ക് വലിയ ആവേശം ആണ് നൽകിയത്.

Previous articleഇതിഹാസ താരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് തന്റെ വസ്ത്രം എന്നു സെറീന വില്യംസ്
Next articleബാഴ്സലോണ ഡിഫൻഡർ അറോഹോ ഒരു മാസത്തോളം പുറത്ത്