ബാഴ്സലോണ ഡിഫൻഡർ അറോഹോ ഒരു മാസത്തോളം പുറത്ത്

20210208 205118
Credit:Twitter
- Advertisement -

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് അറോഹോയുടെ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറ്റിയിച്ചു. ആങ്കിൾ ഇഞ്ച്വറി ആണ് എന്നും താരം ദീർഘകാലം പുറത്തായിരിക്കും എന്നും ക്ലബ് അറിയിച്ചു. ഒരു മാസത്തോളം താരം പുറത്തിരിക്കും എന്നാണ് ക്ലബ് പറയുന്നത്. ചാമ്പ്യൻസ് ലീഗിലെ അടക്കം നിർണായക മത്സരങ്ങളിൽ അറോഹോ ടീമിനൊപ്പം ഉണ്ടാകില്ല.

താരത്തിന് നേരത്തെ മസിൽ ഇഞ്ച്വറിയും ഏറ്റിരുന്നു. പരിക്ക് മാറിയ ഉംറ്റിറ്റി അറോഹോയുടെ അഭാവത്തിൽ കളിക്കും എന്നാണ് ബാഴ്സലോണ ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement