ഓസ്‌ട്രേലിയൻ സ്വപ്നം പേറി ആഷ് ബാർട്ടി സെമിയിൽ, ക്വാർട്ടർ ഫൈനലിൽ താണ്ഡവം

ലോക ഒന്നാം നമ്പറിന്റെ എല്ലാ കരുത്തും പ്രകടിപ്പിച്ചു ഓസ്‌ട്രേലിയൻ ഓപ്പണിൽ ആഷ് ബാർട്ടിയുടെ സ്വപ്ന കുതിപ്പ് തുടരുന്നു. ടൂർണമെന്റിൽ ഇത് വരെ വലിയ വെല്ലുവിളി ഒന്നും നേരിടാത്ത ബാർട്ടി ക്വാർട്ടർ ഫൈനലിലും എതിരാളിയെ നിലം തൊടീച്ചില്ല. പതിറ്റാണ്ടുകൾ നീണ്ട സ്വന്തം ജേതാവ് എന്ന ഓസ്‌ട്രേലിയൻ സ്വപ്നത്തിനു ഇനി വെറും രണ്ടു ജയം മാത്രം അകലെയാണ് ബാർട്ടി. ക്വാർട്ടറിൽ അട്ടിമറികളും ആയി എത്തിയ 21 സീഡ് ആയ അമേരിക്കൻ താരം ജെസിക്ക പെഗുലക്ക് എതിരെ ബാർട്ടി താണ്ഡവം ആടുക ആയിരുന്നു.Screenshot 20220117 212058
മത്സരത്തിൽ ഏറ്റവും ചെറിയ അവസരം പോലും എതിരാളിക്ക് നൽകാൻ ബാർട്ടി തയ്യാറായില്ല. ആദ്യ സെറ്റിൽ ഇരട്ട ബ്രൈക്കുകളും ആയി പെട്ടെന്ന് ആധിപത്യം പിടിച്ച ഓസ്‌ട്രേലിയൻ താരം സെറ്റ് 6-2 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ ആവട്ടെ ഒരു ഗെയിം പോലും എതിരാളിക്ക് നൽകാൻ ബാർട്ടി തയ്യാറായില്ല. 6-0 നു സെറ്റും മത്സരവും ജയിച്ച ലോക ഒന്നാം നമ്പർ സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. മത്സരത്തിൽ 6 ഏസുകൾ ഉതിർത്ത ബാർട്ടി 5 തവണയാണ് എതിരാളിയുടെ സർവീസ് ഭേദിച്ചത്. സെമിയിൽ അട്ടിമറിയും ആയി എത്തിയ അമേരിക്കൻ താരം മാഡിസൺ കീയ്സ് ആണ് ബാർട്ടിയുടെ എതിരാളി.