ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ വംശജനായ രാജീവ് റാം സഖ്യത്തിന് കിരീടം

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ താരം രാജീവ് റാമും ബ്രിട്ടീഷ് താരം ജോ സാൽസ്ബറി സഖ്യത്തിന് കിരീടം. 11 സീഡ് ആയ ബ്രിട്ടീഷ് അമേരിക്കൻ സഖ്യം ഓസ്‌ട്രേലിയൻ സഖ്യം ആയ ലൂക്ക് സാവില്ലെ, മാക്‌സ് പുർസെൽ സഖ്യത്തെയാണ് ഫൈനലിൽ മറികടന്നത്. 6-4, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് അമേരിക്കൻ സഖ്യത്തിന്റെ ജയം.

തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ബ്രിട്ടീഷ് താരം ആയ ജോ സാൽസ്ബറിക്ക് ഇത്. അതേസമയം 35 കാരനായ രാജീവ് റാമിന്റെ ആദ്യ പുരുഷ ഡബിൾസ്‌ കിരീടം ആണ് ഇത്. കഴിഞ്ഞ വർഷം തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ നേടിയിരുന്നു രാജീവ്. വർഷങ്ങളായി ടെന്നീസ് കളിക്കുന്ന രാജീവ് അമേരിക്കൻ ഒളിമ്പിക്സ് ടീമിൽ അടക്കം അമേരിക്കയെ പ്രതിനിധാനം ചെയ്ത താരം ആണ്. രാജീവ് റാമിലൂടെ ഇന്ത്യൻ വംശജന് കിരീടം നേടാൻ ആയി എങ്കിലും 2016 ൽ സാനിയ മിർസക്ക് ശേഷം ആരും ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടാത്തത് ഇന്ത്യക്ക് നിരാശ സമ്മാനിക്കുന്നുണ്ട്.

Advertisement