ഉക്രൈൻ താരത്തിന്റെ വെല്ലുവിളി മറികടന്ന് ആഷ്‌ലി ബാർട്ടി രണ്ടാം റൗണ്ടിൽ

Photo: Twitter/@bet365_aus

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒന്നാം സീഡ് ആഷ്‌ലി ബാർട്ടി. ഉക്രൈൻ താരം ലെസിയക്ക് എതിരെ ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷമാണ് ഫ്രഞ്ച് ഓപ്പൺ ജേതാവ് കൂടിയായ ആഷ്‌ലി ബാർട്ടി മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും തന്റെ മികവിലേക്ക് തിരിച്ചു വന്ന ഓസ്‌ട്രേലിയൻ താരം ഉക്രൈൻ താരത്തെ പിന്നീട് നിലം തൊടീച്ചില്ല. 6-1,6-1 എന്ന സ്കോറുകൾക്ക് ആയിരുന്നു രണ്ടും മൂന്നും സെറ്റുകൾക്ക് ബാർട്ടി സ്വന്തമാക്കിയത്.

അതേസമയം നാട്ടുകാരിയായ കാതറീന സിനിയകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് പെട്ര ക്വിവിറ്റോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ക്വിവിറ്റോവയുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 6-1,6-0 എന്ന സ്കോറിന് ആയിരുന്നു ചെക് റിപ്പബ്ലിക് താരത്തിന്റെ ജയം. അതിനിടെ മുൻ യു.എസ് ഓപ്പൺ ജേതാവ് ആയ 24 സീഡ് സ്ലോനെ സ്റ്റീഫൻസിനെ സീഡ് ചെയ്യാത്ത ചൈനയുടെ ചാങ് ഷുയായ് അട്ടിമറിച്ചു. ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു സ്റ്റീഫൻസിന്റെ തോൽവി. സ്‌കോർ – 2-6, 7-5, 6-2.

Previous articleജിംഖാനയ്ക്ക് എതിരെ ഫിഫാ മഞ്ചേരിക്ക് വിജയം
Next articleന്യൂസിലാൻഡ് പരമ്പരക്ക് തൊട്ടുമുൻപ് ഇഷാന്ത് ശർമ്മക്ക് പരിക്ക്