അങ്കിത റെയ്ന ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായി

Newsroom

Picsart 24 01 10 16 31 16 493
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പൺ 2024 യോഗ്യതാ റൗണ്ടിൽ നിന്ന് ഇന്ത്യൻ താരം അങ്കിത റെയ്ന പുറത്തായി. ഒരു ഗ്രാൻഡ് സ്ലാമിന്റെ ഫൈനൽ റൗണ്ടിൽ കളിക്കാനുള്ള അങ്കിത റെയ്‌നയുടെ സ്വപ്നത്തിന് ഒരിക്കൽ കൂടെ തിരിച്ചടിയായിരിക്കുകയാണ്. മെൽബൺ പാർക്കിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ സാറാ ബെജ്‌ലെക്കിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 30-കാരി പരാജയപ്പെട്ടത്.

അങ്കിത റെയ്ന 24 01 10 16 30 23 720

6-1, 7-5 എന്ന സ്‌കോറിന് ആയിരുന്നു പരാജയം. ഒരു മണിക്കൂറും 14 മിനിറ്റും മാത്രമെ മത്സരം നീണ്ടുനിന്നുള്ളൂ. ജനുവരി 9 ചൊവ്വാഴ്‌ച സ്‌പെയിനിന്റെ ജെസീക്ക ബൗസാസ് മനെയ്‌റോയെ തോൽപ്പിച്ചായിരുന്നു അങ്കിത യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് എത്തിയത്‌.