ഓസ്‌ട്രേലിയൻ ഓപ്പണിൽ മിക്സിഡ് ഡബിൾസിൽ കിരീടം ഉയർത്തി ചെക് റിപ്പബ്ലിക് ക്രൊയേഷ്യൻ സഖ്യം ആയ ബാർബോറ ക്രചികോവ, നിക്കോൾ മെക്റ്റിക് സഖ്യം. ബ്രിട്ടീഷ് അമേരിക്കൻ സഖ്യം ആയ ജെറമി മറെ മാറ്റക് സാന്റ്സ് സഖ്യത്തെ സൂപ്പർ ടൈബ്രെക്കറിലൂടെ മറികടന്ന് ആണ് ചെക്,ക്രൊയേഷ്യൻ സഖ്യം കിരീടം ഉയർത്തിയത്.
ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷം രണ്ടാം സെറ്റിൽ തിരിച്ചു വന്ന ചെക്, ക്രൊയേഷ്യൻ സഖ്യം രണ്ടാം സെറ്റ് 6-4 നു നേടി. ഇതോടെ സൂപ്പർ ടൈബ്രെക്കർ വേണ്ടി വന്നു മത്സരത്തിന്റെ ഫലം നിക്ഷയിക്കാൻ. സൂപ്പർ ടൈബ്രെക്കറിൽ എതിരാളിക്ക് ഒരവസരവും നൽകാതെ 10-1 നു ആയിരുന്നു ചെക്, ക്രൊയേഷ്യൻ സഖ്യത്തിന്റെ ജയം. തുടർച്ചയായ രണ്ടാം വർഷം ആണ് ബാർബോറക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം എങ്കിൽ തന്റെ ആദ്യ കിരീടം ആണ് ക്രൊയേഷ്യൻ താരം ആയ നിക്കോൾ മെക്റ്റികിന് ഇത്.