വീണ്ടും ഒരു ക്ലീൻ ഷീറ്റ്, ഷെഫീൽഡ് യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത്

- Advertisement -

ഷെഫീൽഡ് യുണൈറ്റഡ് അവരുടെ ഈ സീസണിലെ ഗംഭീര ഫോം തുടരുന്നു. ഇന്ന് ക്രിസ്റ്റൽ പാലസിനെ എവേ ഗ്രൗണ്ടിൽ ചെന്ന് കീഴ്പ്പെടുത്താൻ ഷെഫീൽഡ് യുണൈറ്റഡിനായി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഷെഫീൽഡിന്റെ വിജയം. ലീഗിലെ തന്നെ ഏറ്റവും മികച്ച ഡിഫൻസീവ് റെക്കോർഡുള്ള ടീമായ ഷെഫീൽഡ് ഇന്നും ആ മികവ് കാണിക്കുകയായിരുന്നു.

മത്സരത്തിന്റെ 58ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെയാണ് ഷെഫീൽഡ് മുന്നിൽ എത്തിയത്. ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സന്റെ മികവിൽ ആ ലീഡ് നിലനിർത്താൻ ഷെഫീൽഡ് യുണൈറ്റഡിനായി. ഡീൻ ഹെൻഡേഴ്സന്റെ ഈ സീസണിലെ ഒമ്പതാം ക്ലീൻസ് ഷീറ്റാണിത്. ഈ ക്ലീൻ ഷീറ്റോടെ ഗോൾഡൻ ഗ്ലവ് പോരാട്ടത്തിൽ ഒന്നാമത് എത്താൻ ഹെൻഡേഴ്സണായി.

Advertisement