ലൂക്കാസ് ഗരസിമോവിനെ 3 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് പൂനെ ടാറ്റ മഹാരാഷ്ട്ര 250 മാസ്റ്റേഴ്സ് ഓപ്പണിൽ ചെക് റിപ്പബ്ലിക് താരം ജിരി വെസ്ലി ജേതാവ് ആയി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മോണ്ട കാർലോയിൽ നൊവാക് ജ്യോക്കോവിച്ചിനെ അടക്കം അട്ടിമറിച്ച ചരിത്രമുള്ള വെസ്ലി 4 മാച്ച് പോയിന്റുകൾ രക്ഷപ്പെടുത്തി ആയിരുന്നു ഫൈനലിലേക്ക് മുന്നേറിയത്. ലൂക്കാസിനോട് ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ ചെക് താരം ആദ്യം മത്സരത്തിൽ മുൻതൂക്കം നേടി.
എന്നാൽ രണ്ടാം സെറ്റ് 7-5 നു സ്വന്തമാക്കിയ ലൂക്കാസ് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ തന്റെ മികവ് തിരിച്ചു പിടിച്ച ചെക് താരം മത്സരം എളുപ്പം സ്വന്തം വരുതിയിലാക്കി. 6-3 നു ഈ സെറ്റ് നേടിയ താരം ഇന്ത്യയുടെ 250 മാസ്റ്റേഴ്സിൽ കിരീടം ഉയർത്തി. അതേസമയം ഡബിൾസിൽ എർലിച്ച്, വാസിലേസ്കി സഖ്യത്തെ സൂപ്പർ ടൈബ്രെക്കറിലൂടെ മറികടന്ന് റുൻകാറ്റ്, ഗൊരാൻസൻ സഖ്യം ജേതാക്കൾ ആയി. സ്കോർ : 6-2, 3-6, 10-8.