ബെംഗളൂരുവിന് എതിരെ സമനില, പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി ചെന്നൈയിൻ

ഇന്ന് ഐ എസ് എല്ലിൽ നടന്ന ചെന്നൈയിൻ ബെംഗളൂരു മത്സരം സമനിലയിൽ അവസാനിച്ചു. മറീന അരീനയിലെ 50ആം മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നി എങ്കിലും ഗോൾ ഒന്നും പിറന്നില്ല. ഈ സമനില ചെന്നൈയിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. ഇപ്പോൾ 15 മത്സരങ്ങളിൽ നിന്ന് 22 പോയന്റാണ് ചെന്നൈയിന് ഉള്ളത്. നാലാമത് ഉള്ള മുംബൈ സിറ്റിക്ക് 16 മത്സരത്തിൽ നിന്ന് 26 പോയന്റും.

അതുകൊണ്ട് തന്നെ ഇപ്പോഴും ചെന്നൈയിന് സെമി പ്രതീക്ഷ ഉണ്ട്. ഇന്ന് ബെംഗളൂരു വിജയിച്ചിരുന്നു എങ്കിൽ ബെംഗളൂരുവിന്റെ പ്ലേ ഓഫ് ഉറപ്പായെനെ. കാർലെസിന്റെ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഇപ്പോൾ 16 മത്സരങ്ങളിൽ നിന്ന് 29 പോയന്റാണ് ബെംഗളൂരുവിനുള്ളത്.