റോട്ടർഡാമിൽ ഒന്നാം റൗണ്ടിൽ ഒന്നാം സീഡ് മെദ്വദേവിനെ അട്ടിമറിച്ച് 97 റാങ്ക്കാരൻ

- Advertisement -

റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്‌സിൽ കിരീതപ്രതീക്ഷയും ആയി ഇറങ്ങിയ ഒന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവിന് ഞെട്ടിക്കുന്ന തോൽവി. ആദ്യ റൗണ്ടിൽ 104 റാങ്കുകാരൻ ആയ കനേഡിയൻ താരം വെസെക് പോസ്പിസിൽ ആണ് ലോക അഞ്ചാം നമ്പർ താരത്തെ അട്ടിമറിച്ചത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിൽ വാവറിങ്കയോട് തോറ്റ ശേഷം തന്റെ ആദ്യ മത്സരത്തിനു ഇറങ്ങിയ മെദ്വദേവിന് മത്സരത്തിൽ മികച്ച തുടക്കം ആണ് ലഭിച്ചത്. തന്റെ ആദ്യ സർവീസ്‌ ബ്രൈക്ക് ചെയ്തു തുടങ്ങിയ റഷ്യൻ താരത്തിൽ നിന്ന് പക്ഷെ പതുക്കെ മത്സരം തിരിച്ചു പിടിക്കുന്ന പോസ്പിസിലിനെ ആണ് മത്സരത്തിൽ കാണാൻ ആയത്.

ആദ്യ സെറ്റിൽ ബ്രൈക്ക് തിരിച്ചു പിടിച്ച കനേഡിയൻ താരം ഒരിക്കൽ കൂടി മെദ്വദേവിന്റെ സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 6-4 നു കൈക്കലാക്കി. രണ്ടാം സെറ്റിലും തന്റെ മികവിന്റെ അടുത്ത് എങ്ങും മെദ്വദേവ് എത്താതിരുന്നപ്പോൾ കനേഡിയൻ താരം മത്സരത്തിൽ നന്നായി ആക്രമിച്ചു കളിച്ചു. നെറ്റ് പോയിന്റുകൾ അനേകം സ്വന്തമാക്കിയ താരം രണ്ടാം സെറ്റിൽ മെദ്വദേവിന്റെ രണ്ടാം സർവീസ്‌ ബ്രൈക്ക് ചെയ്തു മത്സരം സ്വന്തം വരുതിയിൽ ആക്കി. തുടർന്ന് നന്നായി തന്നെ സർവീസുകൾ ഉതിർത്ത കനേഡിയൻ താരം മെദ്വദേവിന് ഒരവസരവും നൽകിയില്ല. 6-3 നു രണ്ടാം സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ച കനേഡിയൻ താരം ലോക അഞ്ചാം നമ്പറിന് റോട്ടർഡാമിൽ ആദ്യ റൗണ്ടിൽ തന്നെ മടക്ക ടിക്കറ്റ് നൽകി.

Advertisement