മുൻ റയൽ മാഡ്രിഡ് യൂത്ത് ടീം മിഡ്ഫീൽഡർ ഈസ്റ്റ് ബംഗാളിൽ

- Advertisement -

ഈസ്റ്റ് ബംഗാൾ പുതിയ ഒരു സ്പാനിഷ് താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ്. ഡിഫൻസീവ് മിഡ്ഫീൽഡറായ വിക്ടർ പെരേസ് അലോൺസോ ആണ് പുതുതായി കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. 32കാരനായ താരവുമായി ആറു മാസത്തെ കരാർ ആകും ഈസ്റ്റ് ബംഗാൾ ഒപ്പുവെക്കുക. മുമ്പ് 2018ൽ ബെംഗളൂരു എഫ് സിക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് പെരെസ്.

റയൽ മാഡ്രിഡ് യൂത്ത് ടീമിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. ലാലിഗ ക്ലബായ ഗറ്റെഫെയുടെ അക്കാദമിയിലും കളിച്ചിട്ടുണ്ട്. ലെവന്റെയുടെയും താരമായിരുന്നു. കഴിഞ്ഞ സീസണിൽ ലിതുവാനിയൻ ലീഗിലായിരുന്നു പെരെസ് കളിച്ചത്. കസിം അയിദാരയ്ക്ക് പകരക്കാരനായാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ ഇദ്ദേഹത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്.

Advertisement