പി എസ് ജിയുടെ ആറാട്ട്!! ഫ്രഞ്ച് കപ്പ് സെമിയിൽ

- Advertisement -

പി എസ് ജി ഫ്രഞ്ച് കപ്പ് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഡിജോണിനെ വൻ സ്കോറിന് തോൽപ്പിച്ച് ആണ് പി എസ് ജിയുടെ സെമി പ്രവേശനം. ആറു ഗോളുകളാണ് ഇന്ന് എവേ ഗ്രൗണ്ടിൽ ചെന്ന് പി എസ് ജി അടിച്ചു കൂട്ടിയത്. 6-1ന്റെ വിജയവും ടുക്കലിന്റെ ടീം സ്വന്തമാക്കി. സരാബിയയുടെ ഇരട്ട ഗോളുകൾ ആണീ വലിയ സ്കോറിലേക്ക് പി എസ് ജിയെ നയിച്ചത്.

നെയ്മർ, ഡിമറിയ, ഇക്കാർഡി എന്നിവർ ഒന്നും ഇല്ലാതെയാണ് ഇന്ന് പി എസ് ജി ഇറങ്ങിയത്. സരാബിയക്ക് പുറമെ എമ്പപ്പെ, ക്യാപ്റ്റൻ തിയാഗോ സിൽവ എന്നിവരും പി എസ് ജിക്കു വേണ്ടി ഗോളുകൾ നേടി. പി എസ് ജിയുടെ തുടർച്ചയായ ഒമ്പതാം വിജയമാണിത്. സെമി ഫൈനലിൽ പി എസ് ജി ആരെ നേരിടുമെന്നത് നാളെ അറിയാൻ സാധിക്കും.

Advertisement