ക്വാർട്ടർ ഫൈനലിൽ കണ്ടത് തീപാറും പോരാട്ടങ്ങൾ, മോണ്ടെ കാർലോ സെമിയിൽ സാഷയും സിറ്റിപാസും നേർക്കുനേർ വരും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ.ടി.പി 1000 മാസ്റ്റേഴ്സ് മോണ്ടെ കാർലോ ഓപ്പണിൽ സെമിഫൈനൽ ലൈനപ്പ് ആയി. ക്വാർട്ടർ ഫൈനലിലെ നാലു മത്സരങ്ങളിലും മികച്ച പോരാട്ടം ആണ് ഇന്ന് കണ്ടത്. അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാന്റെ പോരാട്ട വീര്യം അതിജീവിച്ചു ആണ് നിലവിലെ ജേതാവും മൂന്നാം സീഡും ആയ സ്റ്റെഫനോസ് സിറ്റിപാസ് സെമിയിൽ എത്തിയത്. 12 സീഡ് ആയ ഡീഗോക്ക് എതിരെ ആദ്യ സെറ്റ് 6-2 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റിൽ 5-2 നു മുന്നിലും എത്തി. എന്നാൽ അവിടെ നിന്ന് കളി തിരിച്ചു പിടിച്ച ഡീഗോ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി സെറ്റ് കൈക്കലാക്കി. മൂന്നാം സെറ്റിൽ 4-0 നു പിറകിൽ പോയ സിറ്റിപാസ് പരാജയം മുന്നിൽ കണ്ടു എന്നാൽ തിരിച്ചു വന്ന ഗ്രീക്ക് താരം സെറ്റ് 6-4 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. സെറ്റിൽ നാലു തവണ ബ്രൈക്ക് വഴങ്ങിയ സിറ്റിപാസ് 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. സെമിയിൽ രണ്ടാം സീഡ് അലക്‌സാണ്ടർ സാഷ സെരവ് ആണ് സിറ്റിപാസിന്റെ എതിരാളി.

20220416 032517

ഒമ്പതാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നറെ മൂന്നു സെറ്റ് ത്രില്ലറിൽ ആണ് സാഷ വീഴ്ത്തിയത്. മത്സരത്തിൽ നിർണായക ബ്രൈക്ക് കണ്ടത്തി ആദ്യ സെറ്റ് സിന്നർ നേടിയതോടെ സാഷ പരുങ്ങി. എന്നാൽ രണ്ടാം സെറ്റ് 6-3 നു നേടി ജർമ്മൻ താരം തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത് ഒടുവിൽ ടൈബ്രേക്കറിൽ ജയം കണ്ട സാഷ തന്റെ രണ്ടാം മോണ്ടെ കാർലോ സെമിഫൈനൽ ഉറപ്പിച്ചു. അതേസമയം 11 സീഡ് ഹുർകാഷിനെ 6-4, 3-6, 7-6 എന്ന ത്രില്ലറിൽ അട്ടിമറിച്ച ഗ്രിഗോർ ദിമിത്രോവും സെമിയിൽ എത്തി. കരിയറിലെ എട്ടാം മാസ്റ്റേഴ്സ് സെമിഫൈനൽ ആണ് താരത്തിന് ഇത്. സെമിയിൽ ജ്യോക്കോവിച്ചിനെ അട്ടിമറിച്ച അൽഹാൻഡ്രോ ഫോകിന ആണ് ദിമിത്രോവിന്റെ എതിരാളി. പത്താം സീഡ് ടെയിലർ ഫ്രിറ്റ്സിനെ ആദ്യ സെറ്റ് 6-2 നു കൈവിട്ട ശേഷം തിരിച്ചു വന്നു രണ്ടും മൂന്നും സെറ്റുകൾ 6-4, 6-3 എന്ന സ്കോറിന് ജയിച്ചു ആണ് ഫോകിന സെമിയിൽ എത്തിയത്.