ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ കാത്ത് മൊണാക്കോയ്ക്ക് വിജയം

ഫ്രഞ്ച് ലീഗിൽ മൊണാക്കോ റെന്നെയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ കാത്തു. മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ള ടീമുകൾ നേർക്കുനേർ വന്നപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്. അതും റെന്നെയുടെ ഹോം ഗ്രൗണ്ടിൽ ചെന്നായിരുന്നു വിജയം. ഇന്ന് മൂന്നാം മിനുട്ടിൽ ടൈറ്റിലൂടെ ഹോം ടീം ലീഡ് എടുത്തത് ആയിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി.

12ആം മിനുട്ടിൽ വാൻഡേഴ്സണിലൂടെ മോണാക്കോ ഗോൾ മടക്കി. പിന്നീട് രണ്ടാം പകുതിയിലാണവർ ലീഡ് എടുത്തത്. 57ആം മിനുട്ടിൽ ബെൻ യെദറിന്റെ ഗോളാണ് മൊണാൽകോയെ മുന്നിൽ എത്തിച്ചത്. 77ആം മിനുട്ടിൽ ബൊവാദുവിന്റെ ഗോൾ മൊണാക്കോ വിജയം ഉറപ്പിച്ചു. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ടെറിയർ ഒരു ഗോൾ റെന്നെക്കായി നേടി എങ്കിലും ഒരുപാട് വൈകിയിരുന്നു.

ഈ വിജയത്തോടെ 53 പോയിന്റുമായി മോണാക്കോ നാലാമതും 56 പോയിന്റുള്ള റെന്നെ മൂന്നാമതും നിൽക്കുന്നു.