അൽകാരസിൽ നിന്നു ഭാവിയിൽ വലിയ കാര്യങ്ങൾ വരും ~ നൊവാക് ജ്യോക്കോവിച്ച്

മാഡ്രിഡ് ഓപ്പൺ സെമിഫൈനലിൽ യുവ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയയോട് തോൽവി ഏറ്റുവാങ്ങിയ ശേഷം താരത്തെ പ്രകീർത്തിച്ചു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് രംഗത്ത്. അൽകാരസിൽ നിന്നു ഭാവിയിൽ വലിയ കാര്യങ്ങൾ വരും എന്നു പറഞ്ഞ ജ്യോക്കോവിച്ച് അൽകാരസിന് അതിനുള്ള കഴിവ് ഉണ്ട് എന്നും പറഞ്ഞു.

ഏതാണ്ട് മൂന്നര മണിക്കൂർ മൂന്നു സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിന് ശേഷം ആണ് ജ്യോക്കോവിച്ച് അൽകാരസിനോട് തോൽവി വഴങ്ങിയത്. നാളത്തെ ഫൈനലിൽ അലക്‌സാണ്ടർ സെരവിനെ നേരിടുന്ന അൽകാരസിന് ജ്യോക്കോവിച്ച് ആശംസയും നേർന്നിരുന്നു. നേരത്തെ ക്വാർട്ടർ ഫൈനലിൽ നദാലിനെയും വീഴ്ത്തിയ അൽകാരസിനെ കരിയറിൽ ആദ്യമായാണ് ജ്യോക്കോവിച്ച് നേരിട്ടത്.