പ്രഥമ മിയാമി ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി ചാൾസ് ലെക്ലെർക്, രണ്ടാമതും ഫെരാരി

ഫോർമുല വണ്ണിൽ ചരിത്രത്തിലെ ആദ്യ മിയാമി ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി ഫെരാരിയുടെ ചാൾസ് ലെക്ലെർക്. യോഗ്യതയിൽ അവസാന ലാപ്പിലെ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ പിഴവ് മുതലെടുത്ത ഫെരാരിയുടെ കാർലോസ് സൈൻസ് ആണ് രണ്ടാമത് എത്തിയത്. വെർസ്റ്റാപ്പൻ മൂന്നാമത് ആയപ്പോൾ റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് നാലാമത് ആയി.

അതേസമയം ആറാം സ്ഥാനത്ത് നിന്ന് ആവും നാളെ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ റേസ് തുടങ്ങുക. യോഗ്യതയിൽ ഹാമിൾട്ടനു മുന്നിൽ അഞ്ചാമത് ആയാണ് ആൽഫ റോമയുടെ വേറ്റാറി ബോട്ടാസ് ഫിനിഷ് ചെയ്തത്. അതേസമയം 12 സ്ഥാനത്ത് ആയി മെഴ്‌സിഡസിന്റെ ജോർജ് റസൽ. നാളെ വീണ്ടും ഒരു ലെക്ലെർക്, വെർസ്റ്റാപ്പൻ യുദ്ധം കാണുമോ അല്ല ഹാമിൾട്ടൻ തിരിച്ചു വരുമോ എന്നു കണ്ടറിയാം.