റൂഡിനെ വീഴ്ത്തി സാഷ, പാരീസ് മാസ്റ്റേഴ്സിൽ സാഷ, മെദ്വദേവ് സെമിഫൈനൽ

20211106 040119

പാരീസ് മാസ്റ്റേഴ്സിൽ സെമിഫൈനലിലേക്ക് മുന്നേറി അലക്‌സാണ്ടർ സാഷ സെരവ്. ആറാം സീഡ് ആയ കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നാലാം സീഡ് ആയ ജർമ്മൻ താരം സെമിഫൈനൽ ഉറപ്പിച്ചത്. മികച്ച പോരാട്ടം കണ്ട ആദ്യ സെറ്റിൽ റൂഡിന്റെ അവസാന സർവീസിൽ ബ്രൈക്ക് കണ്ടത്തിയ സാഷ സെറ്റ് 7-5 നു സ്വന്തമാക്കി.

തുടർന്ന് രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ നിർണായക ബ്രൈക്ക് കണ്ടത്തിയ സാഷ സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. സെമിഫൈനലിൽ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് ആണ് സാഷയുടെ എതിരാളി. 2020 തിലെ പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ മുഖാമുഖം വന്ന താരങ്ങൾ തമ്മിലുള്ള സെമി പോരാട്ടം കടക്കും എന്നുറപ്പാണ്.

Previous articleഗാസ്റ്റോണിന്റെ കുതിപ്പിന് അന്ത്യം കുറിച്ച് മെദ്വദേവ് പാരീസ് മാസ്റ്റേഴ്സ് സെമിയിൽ
Next articleബരേലയെ വിശ്വസിച്ച് ഇന്റർ മിലാൻ, പുതിയ കരാർ ഒപ്പുവെച്ചു