ഗാസ്റ്റോണിന്റെ കുതിപ്പിന് അന്ത്യം കുറിച്ച് മെദ്വദേവ് പാരീസ് മാസ്റ്റേഴ്സ് സെമിയിൽ

20211106 033942

പാരീസ് മാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് മുന്നേറി ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്വദേവ്. യോഗ്യത കളിച്ചു വന്ന ഫ്രഞ്ച് യുവ താരം ഹൂഗോ ഗാസ്റ്റോണിനെയും പാരീസിലെ കാണികളെയും മറികടന്നു ആണ് റഷ്യൻ താരം സെമി ഉറപ്പിച്ചത്. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റിൽ രണ്ടു താരങ്ങളും എതിരാളിയുടെ സർവീസ് രണ്ടു തവണ ബ്രൈക്ക് ചെയ്തു.

കടുത്ത സമ്മർദ്ദത്തിന് ഒടുവിൽ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് 7-6 നു നേടിയ മെദ്വദേവ് മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം നേടിയ മെദ്വദേവ് 6-4 നു സെറ്റ് നേടി സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 13 ഏസുകൾ ആണ് റഷ്യൻ താരം ഉതിർത്തത്. സെമിയിൽ അലക്‌സാണ്ടർ സാഷ സെരവ്, കാസ്പർ റൂഡ് മത്സരവിജയിയെ ആവും മെദ്വദേവ് നേരിടുക.

Previous articleആദം ആംസ്ട്രോങിന്റെ ബുള്ളറ്റ് ഗോൾ! വില്ലയെ മറികടന്നു സൗത്താപ്റ്റൺ
Next articleറൂഡിനെ വീഴ്ത്തി സാഷ, പാരീസ് മാസ്റ്റേഴ്സിൽ സാഷ, മെദ്വദേവ് സെമിഫൈനൽ