മോണ്ട കാർലോ മാസ്റ്റേഴ്‌സിൽ തന്റെ റെക്കോർഡ് ഉയർത്തി പന്ത്രണ്ടാം കിരീടം ലക്ഷ്യമിടുന്ന മൂന്നാം സീഡ് റാഫേൽ നദാൽ ക്വാർട്ടർ ഫൈനലിൽ. അവസാന പതിനാറിൽ 14 സീഡ് ഗ്രിഗോർ ദിമിത്രോവിനെ 55 സെറ്റ് മാത്രം നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ തകർത്തത്. മത്സരത്തിൽ മൃഗീയ ആധിപത്യം പുലർത്തിയ നദാൽ 9 ബ്രൈക്ക് പോയിന്റുകൾ സൃഷിക്കുകയും അതിൽ അഞ്ച് പോയിന്റുകൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു. 6-1, 6-1 എന്ന സ്കോറിന് ആയിരുന്നു നദാലിന്റെ ജയം.
മോശം മത്സരം കളിച്ച ദിമിത്രോവിനു ഒരു തരത്തിലും നദാലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയിട്ടില്ല. അതേസമയം നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ക്രിസ്ത്യൻ ഗാരിനെ 6-3, 6-4 എന്ന സ്കോറിന് ആണ് സ്റ്റിസ്റ്റിപാസ് തകർത്തത്. 15 സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മൊണാക്കയിൽ 72 മത്തെ ജയം കുറിച്ച നദാൽ നിലവിലെ ഫോമിൽ കിരീടം ആരും കൊതിക്കേണ്ട എന്ന വ്യക്തമായ മുന്നറിയിപ്പ് തന്നെയാണ് നൽകിയത്.