“മെസ്സിയെയും റൊണാൾഡോയെയും താൻ മനസ്സിലാക്കിയത് പോലെ ആരും മനസ്സിലാക്കിയിട്ടില്ല”

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിക്കാൻ കഴിഞ്ഞ താരമാണ് ഹിഗ്വയിൻ. താൻ ഇരുവർക്കും ഒപ്പം കൂടുതൽ കളിച്ചത് കൊണ്ട് തന്നെ താൻ ഈ രണ്ടു സൂപ്പർ താരങ്ങളെ മനസ്സിലാക്കിയതു പോലെ വേറെ ആരും റൊണാൾഡോയെയും മെസ്സിയെയും മനസ്സിലാക്കിയിട്ടില്ല എന്ന് ഹിഗ്വയിൻ പറയുന്നു. ഇരുതാരങ്ങളുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും തനിക്ക് നന്നായി അറിയാമായിരുന്നു എന്നും ഹിഗ്വയിൻ പറഞ്ഞു.

മെസ്സിക്ക് ഒപ്പം അർജന്റീന ജേഴ്സിയിലും റൊണാൾഡോക്ക് ഒപ്പം റയലിലും യുവന്റസിലും ഹിഗ്വയിൻ കളിച്ചിട്ടുണ്ട്. ഇരുവരും തനിക്ക് ഒപ്പം കളിക്കുന്നത് ആസ്വദിച്ചിരുന്നു എന്നും ഹിഗ്വയിൻ പറഞ്ഞു. ഇരുവരും തന്നെ ഗ്രൗണ്ടിൽ എന്നും പിന്തുണച്ചിട്ടുണ്ട് എന്നും ഹിഗ്വയിൻ പറഞ്ഞു. ഇപ്പോൾ അമേരിക്കയിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുകയാണ് ഹിഗ്വയിൻ.

Advertisement