മാഴ്സെ ഓപ്പണിൽ ഒന്നാം സീഡ് ഡാനിൽ മെദ്വദേവിനെ നാണം കെടുത്തി സൈമൺ സെമിയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മാഴ്സെ മാസ്റ്റേഴ്‌സിൽ ഒന്നാം സീഡ് ഡാനിൽ മെദ്വദേവിന് നാണം കെട്ട തോൽവി. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ഗില്ലെസ് സൈമൺ ആണ് ഒന്നാം സീഡ് ആയ റഷ്യൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സെമിഫൈനലിലേക്ക് മുന്നേറിയത്. ഓസ്‌ട്രേലിയൻ ഓപ്പണിലെ പരാജയത്തിന് ശേഷം വളരെ മോശം ഫോമിലുള്ള റഷ്യൻ താരത്തിന്റെ വീണ്ടുമൊരു മോശം പ്രകടനം ആണ് ഇന്നും കണ്ടത്. ഏതാണ്ട് 91 ശതമാനം ആദ്യ സർവീസ് പോയിന്റുകൾ സ്വന്തമാക്കാൻ ആയ സൈമണിന്റെ സർവീസുകൾക്ക് മറുപടി നൽകാൻ മെദ്വദേവിനു ആയില്ല.

ആദ്യ സെറ്റിൽ ഇരു താരങ്ങളും ഏതാണ്ട് സമാസമം നിന്നു എങ്കിലും ബ്രൈക്ക് വഴങ്ങി എങ്കിലും റഷ്യൻ താരത്തെ രണ്ട് പ്രാവശ്യം ബ്രൈക്ക് ചെയ്ത സൈമൺ സെറ്റ് 6-4 നു സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റിൽ ആവട്ടെ മെദ്വദേവ് ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. 3 തവണ മെദ്വദേവിനെ ബ്രൈക്ക് ചെയ്ത സൈമൺ ഒരു പോയിന്റ് പോലും നൽകാതെ ആണ് രണ്ടാം സെറ്റ് 6-0 ത്തിനു സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു നിലക്ക് പോലും എതിരാളിക്ക് വലിയ ഭീഷണി ആവാൻ മെദ്വദേവിന് ആയില്ല. സ്വന്തം രാജ്യത്ത് സെമിയിൽ എത്താൻ ആയത് സൈമണിന് വലിയ ആത്മവിശ്വാസം ആവും പകരുക.