ഇരിക്കൂറിൽ ടോസിന്റെ ഭാഗ്യത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

സീസണിൽ മറ്റൊരു ഫൈനലിൽ കൂടി എത്തിയിരിക്കുകയാണ് റോയൽ ട്രാവൽസ് കോഴിക്കോട്. ഇന്ന് ഇരിക്കൂർ സെവൻസിൽ ലിൻഷാ മണ്ണാർക്കാടിനെ മറികടന്നാണ് റോയൽ ട്രാവൽസ് ഫൈനലിലേക്ക് എത്തിയത്. കടുത്ത പോരാട്ടത്തിൽ ടോസ് ആണ് റോയൽ ട്രാവൽസിന്റെ രക്ഷയ്ക്ക് എത്തിയത്. നിശ്ചിത സമയത്ത് സ്കോർ 3-3 എന്ന നിലയിൽ ആയിരുന്നു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു.

അവസാനം ടോസ് വന്നപ്പോൾ റോയൽ ട്രാവൽസ് കോഴിക്കീട് വിജയിച്ചു. കഴിഞ്ഞ റൗണ്ടിൽ മെഡിഗാഡ് അരീക്കോടിനെ ആയിരുന്നു ഇരിക്കൂറിൽ റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. ഇരിക്കൂറിൽ റോയൽ ട്രാവൽസിന്റെ ആറാം ഫൈനൽ ആയിരിക്കും.