മാഴ്സെ ഓപ്പണിൽ നാലാം സീഡിനെ അട്ടിമറിച്ച് അലക്സാണ്ടർ ബുബ്ലിക് സെമിയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മാഴ്സെ ഓപ്പണിൽ നാലാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷാപോവലോവിനെ അട്ടിമറിച്ച് അലക്‌സാണ്ടർ ബുബ്ലിക് സെമിയിൽ പ്രവേശിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആയിരുന്നു ബുബ്ലിക്കിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജയം താരം സ്വന്തമാക്കിയത്. 13 ഏസുകൾ മത്സരത്തിൽ ഉതിർത്ത ബുബ്ലിക് 3 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ സെറ്റിൽ കനേഡിയൻ താരത്തിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു 7-5 നു സെറ്റ് സ്വന്തം പേരിലാക്കിയ താരം മത്സരത്തിൽ മുൻതൂക്കം നേടി.

രണ്ടാം സെറ്റിൽ തിരിച്ചു വരുന്ന നാലാം സീഡിനെ ആണ് കാണാൻ ആയത്. മികച്ച പ്രകടനം നടത്തിയ ഷാപോവലോവ് 6-4 നു രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റിൽ ഈ മികവ് തുടരാൻ കനേഡിയൻ താരത്തിന് ആയില്ല. മൂന്നാം സെറ്റിൽ മത്സരത്തിന്റെ ആധിപത്യം വീണ്ടും തിരിച്ചു പിടിച്ച ബുബ്ലിക് 6-3 നു ഈ സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ച് സെമിഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ നിലവിലെ ജേതാവും രണ്ടാം സീഡും ആയ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് ആണ് ബുബ്ലിക്കിന്റെ എതിരാളി.