പോളണ്ട് താരം ഉമ്പർട്ട് ഹുർകാശിന് എതിരെ മാച്ച് പോയിന്റ് രക്ഷിച്ചു തിരിച്ചു വന്നു ജയിച്ചു ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസ് സിൻസിനാറ്റി 1000 മാസ്റ്റേഴ്സ് ഫൈനലിൽ. ആദ്യ സെറ്റ് 6-2 നു കൈവിട്ട ശേഷം രണ്ടാം സെറ്റിൽ അൽകാരസ് മാച്ച് പോയിന്റ് രക്ഷിച്ചു സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. തുടർന്ന് സെറ്റ് 7-6(7-4) എന്ന സ്കോറിന് നേടി അൽകാരസ് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.
തുടർന്ന് മൂന്നാം സെറ്റിൽ എതിരാളിയുടെ സർവീസ് ആദ്യമായി ബ്രേക്ക് ചെയ്ത അൽകാരസ് സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിലും തിരിച്ചു വന്നാണ് അൽകാരസ് മത്സരം ജയിച്ചത്. ജയത്തോടെ യു.എസ് ഓപ്പണിൽ ലോക ഒന്നാം നമ്പർ ആയി ആവും അൽകാരസ് എത്തുക എന്നത് ഉറപ്പായി. കരിയറിലെ 16 മത് ഫൈനലും ഈ വർഷത്തെ എട്ടാമത് ഫൈനലും ആണ് സ്പാനിഷ് താരത്തിന് ഇത്. ഫൈനലിൽ നൊവാക് ജ്യോക്കോവിച്, സാഷ സെരവ് മത്സര വിജയിയെ ആണ് അൽകാരസ് നേരിടുക.