ഷാങ്ഹായ് മാസ്റ്റേഴ്സ് കളിക്കാൻ ഒരുങ്ങി ആന്റി മുറെ

സജീവ ടെന്നീസിലേക്ക് തിരിച്ചു വരാൻ ഒരുങ്ങി മുൻ വിംബിൾഡൺ ജേതാവും ബ്രിട്ടീഷ് താരവുമായ ആന്റി മുറെ. താൻ വിരമിക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കളിക്കളത്തിലേക്കു തിരിച്ചു വന്ന മുറെ കഴിഞ്ഞ വിംബിൾഡനിൽ സെറീന വില്യംസിനൊപ്പം ഡബിൾസിൽ കളിക്കാൻ ഇറങ്ങിയിരുന്നു. അതോടൊപ്പം പല ടൂർണമെന്റിലും മുറെ കളിക്കാൻ ആരംഭിച്ചിരുന്നു.

ഇപ്പോൾ വൈൽഡ് കാർഡ് പ്രവേശനത്തിലൂടെയാണ് ആന്റി മുറെ ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പൺ കളിക്കാൻ ഒരുങ്ങുന്നത്. ഷാങ്ഹായ് മാസ്റ്റേഴ്സ് മുൻ ജേതാവ് കൂടിയായ മുറെ തന്റെ പഴയ മികവിലേക്ക്‌ ഉയരാനുള്ള പരിശ്രമത്തിൽ ആണ്. ഏതാണ്ട് 4,5 മാസങ്ങൾ കൊണ്ട് റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുടെ നിലയിലേക്ക് തിരിച്ചെത്താൻ ആവും എന്ന ശുഭാപ്തി വിശ്വാസവും മുറെ പങ്കുവച്ചു.