യുവതാരം ജോ വില്ലോക്കിന് ആഴ്‌സണലിൽ പുതിയ ദീർഘകാല കരാർ

- Advertisement -

ഇംഗ്ലീഷ് യുവതാരം ജോ വില്ലോക്ക് ആഴ്‌സണലുമായി ദീർഘകാലത്തെ കരാറിൽ ഒപ്പ് വച്ചു. 20 കാരനായ വില്ലോക്ക് ഇംഗ്ലണ്ടിനായി അണ്ടർ 16,19,20,21 എന്നീ എല്ലാനിലയിലും പങ്കെടുത്ത താരം ആണ്. മികച്ച ഭാവി താരമായി കണക്കാക്കുന്ന വില്ലോക്കിനായി ഈ സീസൺ തുടക്കത്തിൽ ബയേൺ മ്യൂണിച്ച്‌ രംഗത്ത് വന്നെങ്കിലും താരത്തെ വിട്ട് കൊടുക്കാൻ ആഴ്‌സണൽ തയ്യാറായില്ല. ഈ സീസണിൽ ആദ്യ 3 മത്സരങ്ങളിൽ കളിച്ച വില്ലോക്ക് മികച്ച പ്രകടനം ആണ് നടത്തിയത്.

4 വയസ്സ് മുതൽ ആഴ്‌സണൽ അക്കാദമിയിൽ തുടരുന്ന വില്ലോക്കിന് 2017 ൽ ഇതിഹാസ പരിശീലകൻ ആഴ്‌സനെ വെങർ ആണ് ആദ്യ ടീമിൽ അരങ്ങേറ്റത്തിനു അവസരം നൽകുന്നത്. ക്ലബിൽ തുടരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച വില്ലോക്ക് താനടക്കമുള്ള യുവതാരങ്ങൾക്ക് അവസരം നൽകാൻ മടിക്കാത്ത പരിശീലകൻ ആണ് ഉനയ് എമറെ എന്നും കൂട്ടിച്ചേർത്തു. ആഷ്ലി നൈൽസ്, നെൽസൻ, സാകോ, സ്മിത്ത് റോ, നെകിത തുടങ്ങി പ്രതിഭാനിരമായ അക്കാദമിയിലൂടെ വളർന്ന യുവതാരങ്ങളുടെ ഒരു സംഘം തന്നെ ടീമിൽ ഉള്ളതിനാൽ ആഴ്‌സണലിന്റെ ഭാവിയിൽ വലിയ പ്രതീക്ഷയാണ് ആരാധകർ വച്ച് പുലർത്തുന്നത്.

Advertisement