ബംഗ്ലാദേശിനെ 191 റൺസിന് പുറത്താക്കി, ടെസ്റ്റിൽ ഒന്നാം ദിനം സിംബാബ്‌വെയ്ക്ക് മേധാവിത്വം


ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം സിംബാബ്‌വെ തിളങ്ങി. സിൽഹെറ്റിൽ നടന്ന മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനത്തിലൂടെ ബംഗ്ലാദേശിനെ 191 റൺസിന് പുറത്താക്കിയ ശേഷം സിംബാബ്‌വെ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 67 റൺസെടുത്തിട്ടുണ്ട്.


ടോസ് നേടി പേസ് ബൗളർമാർക്ക് അനുകൂലമായ പിച്ചിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ മികച്ച തുടക്കം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബ്ലെസ്സിംഗ് മുസറബാനിയും വെല്ലിംഗ്ടൺ മസകഡ്‌സയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. സിംബാബ്‌വെ ബൗളർമാർ ആ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.
വിക്ടർ ന്യാവുചി ആദ്യ 10 ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ഷാദ്‌മാൻ ഇസ്‌ലാമിനെയും മഹ്‌മുദുൾ ഹസൻ ജോയിയെയും പുറത്താക്കി സിംബാബ്‌വെയ്ക്ക് മികച്ച തുടക്കം നൽകി.

ഷാന്റോയും (40) മൊമിനുൾ ഹഖും (56) ചേർന്ന് 66 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, പിന്നീട് ബംഗ്ലാദേശിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.


അവസാനം ജാക്കർ അലി (28) ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും, മറുവശത്ത് വാലറ്റം തകർന്നതോടെ സന്ദർശകർക്ക് കളി നിയന്ത്രിക്കാനുള്ള സുവർണ്ണാവസരം ലഭിച്ചു.


മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ ഓപ്പണർമാരായ ബ്രയാൻ ബെന്നറ്റും ബെൻ കുറാനും മികച്ച തുടക്കമിട്ടു. ബെന്നറ്റ് പ്രത്യേകിച്ചും ആക്രമിച്ചു കളിച്ചു, 37 പന്തിൽ നിന്ന് 40 റൺസുമായി പുറത്താകാതെ നിന്നു, അതിൽ ആറ് ബൗണ്ടറികൾ ഉൾപ്പെടുന്നു. മറുവശത്ത് കുറാൻ 17 റൺസുമായി ഉറച്ചുനിന്നു. .

ലാസ്റ്റ് ബോൾ ത്രില്ലറിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് സിംബാബ്‌വെ

ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന തങ്ങളുടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. 145 റൺസ് പിന്തുടർന്ന, ആതിഥേയർ തഷിംഗയുടെ അവസാന ഘട്ടത്തിലെ പക്വതയാർന്ന ഇന്നിംഗ്സിന്റെ മികവിൽ വിജയം കണ്ടു. പുറത്താകാതെ 16 റൺസ് എടുത്ത തശിങ മുസേകിവ സിംബാബ്‌വെയെ അവസാന പന്തിൽ വിജയത്തിലേക്ക് നയിച്ചു. 2019 ന് ശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‌വെ വിജയിക്കുന്നത്.

റിച്ചാർഡ് നഗാരവയുടെയും ബ്ലെസിംഗ് മുസറബാനിയുടെയും ബൗളിംഗിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ അവരുടെ ഇന്നിംഗ്‌സിൻ്റെ തുടക്കത്തിൽ തന്നെ 58-5 എന്ന സ്‌കോറിലേക്ക് പതറി. അവസാന ഓവറിൽ മുഹമ്മദ് നബിയെ പുറത്താക്കിയതുൾപ്പെടെ നഗാരവയുടെ 3-28ന്റെ സ്പെൽ കളി സിംബാബ്‌വെയുടെ നിയന്ത്രണത്തിലാക്കി. 49 പന്തിൽ പുറത്താകാതെ 54 റൺസും നബിയുടെ 27 പന്തിൽ 44 റൺസും പുറത്താകാതെ നിന്ന ജനത്തിൻ്റെ മികവിലാണ് അഫ്ഗാൻ 144-6 എന്ന സ്‌കോറിലെത്തിയത്.

ബ്രയാൻ ബെന്നറ്റും ഡിയോൺ മയേഴ്സും 75 റൺസിൻ്റെ സുപ്രധാന കൂട്ടുകെട്ട് പങ്കിട്ടതോടെയാണ് സിംബാബ്‌വെയുടെ ചെയ്സ് നല്ല രീതിയിലാണ് ആരംഭിച്ചത്. ബെന്നറ്റിൻ്റെ 49 ഉം മിയേഴ്സിൻ്റെ 32 ഉം സിംബാവെയുടെ ഇന്നിംഗ്സിന് അടിത്തറയിട്ടു.

അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരിക്കെ, മുസെകിവ രക്ഷകനാവുക ആയിരുന്നു‌.

അവസാന ടി20യിൽ പാക്കിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് രണ്ട് വിക്കറ്റിൻ്റെ ത്രില്ലിംഗ് വിജയം

ബുലവായോയിൽ ആശ്വാസ ജയം നേടി സിംബാബ്‌വെ. ഇന്ന് അവസാന ടി20യിൽ സിംബാബ്‌വെ പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റിൻ്റെ നാടകീയ വിജയം ഉറപ്പിച്ചു. സിംബാബ്‌വെയുടെ 133 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ഒരു പന്ത് മാത്രം ശേഷിക്കെ സിംബാബ്‌വെ എത്തുക ആയിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലെ ആധിപത്യ വിജയത്തിന് ശേഷം പാകിസ്ഥാൻ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

പല പ്രധാന കളിക്കാർക്കും വിശ്രമം അനുവദിച്ച പാകിസ്ഥാൻ അവരുടെ 20 ഓവറിൽ 132-7 എന്ന മിതമായ സ്‌കോറാണ് നേടിയത്. നിർണായകമായ 43 റൺസ് നേടിയ ഓപ്പണർ ബ്രയാൻ ബെന്നറ്റിൻ്റെ നേതൃത്വത്തിൽ സിംബാബ്‌വെയുടെ ചേസ് പോസിറ്റീവായി ആരംഭിച്ചു. എന്നിരുന്നാലും, ജഹന്ദാദ് ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ബൗളർമാർ കളിയിലേക്ക് മടങ്ങി. .

അവസാന ഓവറിൽ 12 റൺസ് വേണ്ടിയിരുന്നപ്പോൾ ടിനോടെൻഡ മപോസ ഒരു ഫോറും ഒരു സിക്‌സും ഒരു സിംഗിളും നേടി സിംബാബ്‌വെയെ വിജയത്തിന് അരികിലെത്തിച്ചു, മൂന്ന് പന്തുകൾ ശേഷിക്കെ സ്‌കോറുകൾ സമനിലയിലാക്കി. ഖാൻ്റെ ബൗളിംഗിൽ തയ്യാബ് താഹിറിൻ്റെ ക്യാച്ചിൽ തഷിംഗ മുസെകിവ പുറത്തായതോടെ പിരിമുറുക്കം ഉയർന്നു. എങ്കിലും ഒരു പന്ത് ശേഷിക്കെ വിജയം കണ്ടു.

പാക്കിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിനെ സിംബാബ്‌വെ പ്രഖ്യാപിച്ചു

സിംബാബ്‌വെ പാകിസ്താനെതിരായ പരമ്പരയ്ക്കുള്ള ടീമുകൾ പ്രഖ്യാപിച്ചു. ക്രെയ്ഗ് എർവിൻ ഏകദിന ടീമിനെ നയിക്കും സിക്കന്ദർ റാസ ടി20 ഐ ടീമിനെയും നയിക്കും. ട്രെവർ ഗ്വാൻഡു, തഷിംഗ മുസെകിവ, ടിനോടെൻഡ മപോസ എന്നി അൺക്യാപ്ഡ് കളിക്കാരെ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുലവായോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നവംബർ 24 ന് ഏകദിന പരമ്പര ആരംഭിക്കും. തുടർന്ന് ഡിസംബർ 1 ന് ടി20 ഐ പരമ്പരയും നടക്കും.

സിംബാബ്‌വെ ഏകദിന ടീം: ക്രെയ്ഗ് എർവിൻ (ക്യാപ്റ്റൻ), ഫറാസ് അക്രം, ബ്രയാൻ ബെന്നറ്റ്, ജോയ്‌ലോർഡ് ഗംബി, ട്രെവർ ഗ്വാൻഡു, ക്ലൈവ് മദാൻഡെ, ടിനോടെൻഡ മപോസ, തദിവാനഷെ മറുമണി, ബ്രാൻഡൻ മാവൂട്ട, തഷിംഗ മുസെകിവ, സെയ്‌കാൻ മുസറബാനി, ബ്ലെസിംഗ് മുസരബാനി, ഡി. വില്യംസ്

സിംബാബ്‌വെ ടി20 ഐ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ഫറാസ് അക്രം, ബ്രയാൻ ബെന്നറ്റ്, റയാൻ ബർൾ, ട്രെവർ ഗ്വാൻഡു, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ, ടിനോടെൻഡ മപോസ, തടിവനഷെ മറുമണി, വെല്ലിംഗ്ടൺ മസകാഡ്‌സ, മുവാഡൻ ബി, തഷറബ്‌ലെസ്, തഷറബ്‌ലെസ്, തഷറബ്‌ലെസ്, നഗരവ

സഞ്ജു തന്നെ സ്റ്റാർ!! ഇന്ത്യക്ക് അവസാന ടി20യിൽ മികച്ച വിജയം

സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 125 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ഇന്ന് ആയി. 42 റൺസിന്റെ ജയം ഇന്ത്യ നേടി. സഞ്ജു കളിയിലെ താരമായി. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കുകയും ചെയ്തു.

34 റൺസ് എടുത്ത ഡിയോൺ മയേർസും 27 റൺസ് എടുത്ത ഫറാസ് അക്രമും ആണ് സിംബാബ്‌വെക്ക് ആയി ആകെ ബാറ്റു കൊണ്ട് തിളങ്ങിയത്‌. ഇന്ത്യക്ക് ആയി മുകേഷ് കുമാർ 4 വിക്കറ്റും ശിവം ദൂബെ രണ്ട് വിക്കറ്റും നേടി. തുശാർ ദേശ്പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

നേരത്തെ സഞ്ജു സാംസൺ തകർത്തു കളിച്ച ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 20 ഓവറിൽ 167-6 റൺസ് എടുത്തു. ഇന്ന് സിംബാബ്‌വെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി തിളങ്ങാൻ മലയാളി താരത്തിനായി. ഇന്ന് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവർക്ക് തിളങ്ങാൻ ആയിരുന്നില്ല.

ഗിൽ 13 റൺസ് എടുത്തും ജയ്സ്വാൾ 12 റൺസ് എടുത്തും പുറത്തായി. ഇതിനു ശേഷം വന്ന അഭിഷേക് ശർമ്മ 14 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ സഞ്ജു സാംസൺ ഉത്തരവാദിത്വം എടുത്തു. സഞ്ജു പക്വതയോടെ കളിച്ച് പരാഗിനൊപ്പം ചേർന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.

സഞ്ജു സാംസൺ 45 പന്തിൽ നിന്ന് 58 റൺസ് എടുത്തു. സഞ്ജുവിന്റെ ഇന്നിംഗ്സിൽ നാലു സിക്സുകളും ഒരു ഫോറും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഒരു സിക്സ് 110 മീറ്റർ ആണ് പോയത്. പരാഗ് 24 പന്തിൽ നിന്ന് 22 റൺസ് മാത്രമെ എടുത്തുള്ളൂ. അവസാനം 12 പന്തിൽ നിന്ന് 26 റൺസ് എടുത്ത ദൂബെയുടെ സംഭാവന കൂടിയായപ്പോൾ ഇന്ത്യ 160 കടന്നു.

അവസരം കിട്ടിയപ്പോൾ സഞ്ജു സാംസൺ തിളങ്ങി, 110 മീറ്റർ സിക്സ് ഉൾപ്പെടെയുള്ള അർധ സെഞ്ച്വറി

സഞ്ജു സാംസൺ തകർത്തു കളിച്ച മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 167-6 റൺസ് എടുത്തു. ഇന്ന് സിംബാബ്‌വെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി തിളങ്ങാൻ മലയാളി താരത്തിനായി. ഇന്ന് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവർക്ക് തിളങ്ങാൻ ആയിരുന്നില്ല.

ഗിൽ 13 റൺസ് എടുത്തും ജയ്സ്വാൾ 12 റൺസ് എടുത്തും പുറത്തായി. ഇതിനു ശേഷം വന്ന അഭിഷേക് ശർമ്മ 14 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ സഞ്ജു സാംസൺ ഉത്തരവാദിത്വം എടുത്തു. സഞ്ജു പക്വതയോടെ കളിച്ച് പരാഗിനൊപ്പം ചേർന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.

സഞ്ജു സാംസൺ 45 പന്തിൽ നിന്ന് 58 റൺസ് എടുത്തു. സഞ്ജുവിന്റെ ഇന്നിംഗ്സിൽ നാലു സിക്സുകളും ഒരു ഫോറും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഒരു സിക്സ് 110 മീറ്റർ ആണ് പോയത്. പരാഗ് 24 പന്തിൽ നിന്ന് 22 റൺസ് മാത്രമെ എടുത്തുള്ളൂ. അവസാനം 12 പന്തിൽ നിന്ന് 26 റൺസ് എടുത്ത ദൂബെയുടെ സംഭാവന കൂടിയായപ്പോൾ ഇന്ത്യ 160 കടന്നു.

പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യ!! പരമ്പര സ്വന്തമാക്കി

സിംബാബ്‌വെക്ക് എതിരായ നാലാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ഇന്ന് സിംബാവെക്ക് എതിരെ 10 വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. സിംബാബ്‌വെ ഉയർത്തിയ 153 എന്ന വിജയലക്ഷ്യം 16ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ 3-1ന്റെ ലീഡ് നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഇന്ത്യക്ക് ആയി ഇന്ന് ഓപ്പണിംഗ് ഇറങ്ങിയ ഗില്ലും ജയ്സ്വാളും തകർപ്പൻ ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജയ്സ്വാൾ 53 പന്തിൽ നിന്ന് 93 റൺസ് നേടി. 2 സിക്സും 13 ഫോറും ജയ്സ്വാൾ ഇന്ന് അടിച്ചു. അത്ര ആക്രമിച്ചു കളിക്കാതിരുന്ന ഗിൽ 39 പന്തിൽ നിന്ന് 58 റൺസും എടുത്തു.

ഇന്ന് പരമ്പരയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. ക്യാപ്റ്റൻ റാസയുടെ മികച്ച ഇന്നിംഗ്സാണ് സിംബാബ്‌വെക്ക് മാന്യമായ സ്കോർ നൽകിയത്.

ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ തന്നെ 63 റൺസ് ചേർക്കാൻ സിംബാബ്‌വെക്ക് ആയി. ഓപ്പണർ മധെര 25 റൺസും മരുമണി 33 റൺസും എടുത്തു. റാസ 28 പന്തിൽ 46 റൺസാണ് അടിച്ചത്. 3 സിക്സും രണ്ടു ഫോറും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും, തുശാർ പാണ്ഡെ, വാഷിംഗ്ടൺ, അഭിഷേക് ശർമ, ശിവം ദൂബെ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു

റാസ തിളങ്ങി, ഇന്ത്യക്ക് എതിരെ സിംബാബ്‌വെക്ക് മികച്ച സ്കോർ

ഇന്ത്യയ്ക്കെതിരെ മികച്ച സ്കോർ ഉയർത്തി സിംബാബ്‌വെ. ഇന്ന് പരമ്പരയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. ക്യാപ്റ്റൻ റാസയുടെ മികച്ച ഇന്നിംഗ്സാണ് സിംബാബ്‌വെക്ക് മാന്യമായ സ്കോർ നൽകിയത്.

ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ തന്നെ 63 റൺസ് ചേർക്കാൻ സിംബാബ്‌വെക്ക് ആയി. ഓപ്പണർ മധെര 25 റൺസും മരുമണി 33 റൺസും എടുത്തു. റാസ 28 പന്തിൽ 46 റൺസാണ് അടിച്ചത്. 3 സിക്സും രണ്ടു ഫോറും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും, തുശാർ പാണ്ഡെ, വാഷിംഗ്ടൺ, അഭിഷേക് ശർമ, ശിവം ദൂബെ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു

മൂന്നാം ടി20യിൽ ഇന്ത്യക്ക് വിജയം, പരമ്പരയിൽ മുന്നിൽ എത്തി

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് 23 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിൽ എത്തി. ഇന്ത്യ ഉയർത്തിയ 183 എന്ന ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 159 റൺസ് എടുക്കാനെ ആയുള്ളൂ.

ഇന്ത്യക്ക് വേണ്ടി വാഷിങ്ടൻ സുന്ദർ 3 വിക്കറ്റും ആവേശ് ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി. 37 റൺസ് എടുത്ത മദാന്ദെയും 65 റൺസ് എടുത്ത മയേർസും മാത്രമാണ് സിംബാബ്‌വെക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്. അവസാനം മയേർസ് ഒറ്റയ്ക്ക് പൊരുതി എങ്കിലും സിംബാബ്‌വെക്ക് 158 റൺസ് വരെയെ എത്താൻ ആയുള്ളൂ.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 182 റൺസാണ് നേടിയത്. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും നേടിയ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

ഓപ്പണര്‍മാരായ ജൈസ്വാള്‍ – ഗിൽ കൂട്ടുകെട്ട് 67 റൺസാണ് നേടിയത്. 36 റൺസ് നേടിയ ജൈസ്വാളിനെ സിക്കന്ദര്‍ റാസ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ അഭിഷേക് ശര്‍മ്മയെയും റാസ തന്നെയാണ് പുറത്താക്കിയത്. അതിന് ശേഷം 72 റൺസ് മൂന്നാം വിക്കറ്റിൽ നേടി ഗിൽ – ഗായക്വാഡ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

66 റൺസ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സിംബാബ്‍വേ ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഗായക്വാഡിന് ഒരു റൺസിന് അര്‍ദ്ധ ശതകം നഷ്ടമായപ്പോള്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. 28 പന്തിൽ 49 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ 7 പന്തിൽ നിന്ന് 12 റൺസുമായി പുറത്താകാതെ നിന്നു.

സിംബാബ്‌വെയെ നേരിടാനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു

ജൂലൈ 6 മുതൽ ആരംഭിക്കുന്ന സിംബാബ്‌വെക്ക് എതിരായ പരമ്പരയ്ക്ക് ആയി ഇന്ത്യൻ ടീം ഹരാരെയിലേക്ക് യാത്ര തിരിച്ചു. 5 മത്സരങ്ങളുള്ള പരമ്പരയിൽ യുവ ഇന്ത്യൻ ടീം ആണ് കളിക്കുന്നത്. ചൊവ്വാഴ്ച സിംബാബ്‌വെയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘത്തിന്റെ ചിത്രം ബി സി സി ഐ പങ്കുവെച്ചു. ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളിൽ ഭൂരിഭാഗം പേർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. യുവ ടീമിനെ ശുഭ്മാൻ ഗിൽ ആകും നയിക്കുക.

ബിസിസിഐ പങ്കിട്ട പോസ്റ്റിൽ അവേഷ് ഖാൻ, രവി ബിഷ്‌ണോയ്, അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ദ്രുവ് ജുറൽ, പരിശീലകൻ വിവിഎസ് ലക്ഷ്മൺ എന്നിവരുണ്ട്. ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനൊപ്പം നിലവിൽ ബാർബഡോസിലുള്ള യശസ്വി ജയ്‌സ്‌വാൾ, സഞ്ജു സാംസൺ, റിങ്കു സിംഗ്, ശിവം ദുബെ, ഖലീൽ അഹമ്മദ് എന്നിവർ ബാർബഡോസിൽ നിന്ന് നേരിട്ട് സിംബാബ്‌വെയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു. ക്യാപ്റ്റൻ ഗില്ലും അമേരിക്കയിൽ നിന്ന് നേരിട്ട് സിംബാബ്‌വെയിൽ എത്തും.

ഇന്ത്യ സിംബാബ്‌വേക്ക് എതിരെ 5 ടി20 മത്സരങ്ങൾ കളിക്കും

ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ സിംബാവെയിൽ പര്യടനം നടത്തും. ജൂലൈയിൽ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യ സിംബാബ്‌വെയിൽ പര്യടനം നടത്തും എന്ന് ബി സി സി ഐ അറിയിച്ചു. ജൂലൈ 6 മുതൽ 14 വരെ ഹരാരെയിൽ ആകും 5 മത്സരങ്ങൾ നടക്കുക.

2010, 2015, 2016 വർഷങ്ങൾക്ക് ശേഷം ടി20 ഐ പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ യാത്രയാണിത്. ഇന്ത്യ ആകെ 7 മത്സരങ്ങൾ കളിക്കുകയും അതിൽ 5 വിജയിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര കളിക്കുന്നത്.

INDIA TOUR OF ZIMBABWE 2024 – SCHEDULE
All matches at Harare Sports Club from 1 pm local time

1st T20I on July 6, Saturday
2nd T20I on July 7, Sunday
3rd T20I on July 10, Wednesday
4th T20I on July 13, Saturday
5th T20I on July 14, Sunday.

ശ്രീലങ്കയ്ക്ക് എതിരായ ടീമിനെ സിംബാബ്‌വെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 ഐ പരമ്പരകൾക്കായി സിംബാബ്‌വെ 15 അംഗ രണ്ട് ടീമുകളെ പ്രഖ്യാപിച്ചു. 2024 ജനുവരി 6 മുതൽ ആണ് പരമ്പര ആരംഭിക്കുന്നത്. പരിക്ക് മാറിയ ക്രെയ്ഗ് എർവിൻ ഏകദിന ടീമിനെ നയിക്കാൻ തിരിച്ചെത്തി. സിക്കന്ദർ റാസ ടി20 ഐ ടീമിനെ നയിക്കും.

മികച്ച ആഭ്യന്തര പ്രകടനങ്ങൾക്ക് ശേഷം സിംബാബ്‌വെ ഏകദിന ടീമിൽ അൺക്യാപ്ഡ് ഓഫ് സ്പിന്നർ തപിവ മുഫുഡ്‌സയ ഇടം നേടി. നേരത്തെ ടി20യിൽ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബൗളർ ഫറാസ് അക്രത്തെ ഏകദിന ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ജനുവരി 6, 8, 11 തീയതികളിൽ മൂന്ന് ഏകദിനങ്ങളോടെ പര്യടനം ആരംഭിക്കും, തുടർന്ന് ജനുവരി 14 മുതൽ 18 വരെ ടി20 മത്സരങ്ങൾ നടക്കും. എല്ലാ മത്സരങ്ങളും കൊളംബോയിലെ ആർ.പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആകും നടക്കുക.

ODI squad: Craig Ervine (c), Faraz Akran, Ryan Burl, Joylord Gumbie, Luke Jongwe, Takudzwanashe Kaitano, Tinashe Kamunhukamwe, Clive Madande, Wellington Masakadza, Tapiwa Mufudza, Tony Munyonga, Blessing Muzarabani, Richard Ngarava, Sikandar Raza, Milton Shumba

T20I squad: Sikandar Raza (c), Brian Bennett, Ryan Burl, Craig Ervine, Joylord Gumbie, Luke Jongwe, Tinashe Kamunhukamwe, Clive Madande, Wellington Masakadza, Carl Mumba, Tony Munyonga, Blessing Muzarabani, Ainsley Ndlovu, Richard Ngarava, Milton Shumba

Exit mobile version