Picsart 24 01 17 21 11 40 881

ഇന്ത്യ സിംബാബ്‌വേക്ക് എതിരെ 5 ടി20 മത്സരങ്ങൾ കളിക്കും

ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ സിംബാവെയിൽ പര്യടനം നടത്തും. ജൂലൈയിൽ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യ സിംബാബ്‌വെയിൽ പര്യടനം നടത്തും എന്ന് ബി സി സി ഐ അറിയിച്ചു. ജൂലൈ 6 മുതൽ 14 വരെ ഹരാരെയിൽ ആകും 5 മത്സരങ്ങൾ നടക്കുക.

2010, 2015, 2016 വർഷങ്ങൾക്ക് ശേഷം ടി20 ഐ പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ യാത്രയാണിത്. ഇന്ത്യ ആകെ 7 മത്സരങ്ങൾ കളിക്കുകയും അതിൽ 5 വിജയിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര കളിക്കുന്നത്.

INDIA TOUR OF ZIMBABWE 2024 – SCHEDULE
All matches at Harare Sports Club from 1 pm local time

1st T20I on July 6, Saturday
2nd T20I on July 7, Sunday
3rd T20I on July 10, Wednesday
4th T20I on July 13, Saturday
5th T20I on July 14, Sunday.

Exit mobile version