Picsart 24 07 02 11 10 17 470

സിംബാബ്‌വെയെ നേരിടാനായി ഇന്ത്യൻ ടീം യാത്ര തിരിച്ചു

ജൂലൈ 6 മുതൽ ആരംഭിക്കുന്ന സിംബാബ്‌വെക്ക് എതിരായ പരമ്പരയ്ക്ക് ആയി ഇന്ത്യൻ ടീം ഹരാരെയിലേക്ക് യാത്ര തിരിച്ചു. 5 മത്സരങ്ങളുള്ള പരമ്പരയിൽ യുവ ഇന്ത്യൻ ടീം ആണ് കളിക്കുന്നത്. ചൊവ്വാഴ്ച സിംബാബ്‌വെയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘത്തിന്റെ ചിത്രം ബി സി സി ഐ പങ്കുവെച്ചു. ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളിൽ ഭൂരിഭാഗം പേർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. യുവ ടീമിനെ ശുഭ്മാൻ ഗിൽ ആകും നയിക്കുക.

ബിസിസിഐ പങ്കിട്ട പോസ്റ്റിൽ അവേഷ് ഖാൻ, രവി ബിഷ്‌ണോയ്, അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ദ്രുവ് ജുറൽ, പരിശീലകൻ വിവിഎസ് ലക്ഷ്മൺ എന്നിവരുണ്ട്. ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനൊപ്പം നിലവിൽ ബാർബഡോസിലുള്ള യശസ്വി ജയ്‌സ്‌വാൾ, സഞ്ജു സാംസൺ, റിങ്കു സിംഗ്, ശിവം ദുബെ, ഖലീൽ അഹമ്മദ് എന്നിവർ ബാർബഡോസിൽ നിന്ന് നേരിട്ട് സിംബാബ്‌വെയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു. ക്യാപ്റ്റൻ ഗില്ലും അമേരിക്കയിൽ നിന്ന് നേരിട്ട് സിംബാബ്‌വെയിൽ എത്തും.

Exit mobile version