ത്രില്ലര്‍!!! സിംബാബ്‍വേയ്ക്ക് ഒരു വിക്കറ്റ് വിജയം

അയര്‍ലണ്ടിനെതിരെ അവസാന പന്തിൽ ത്രില്ലര്‍ വിജയം നേടി സിംബാബ്‍വേ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 147/8 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ വിജയം നേടുകയായിരുന്നു.

അയര്‍ലണ്ടിനായി ആന്‍ഡ്രൂ ബാൽബിര്‍ണേ(32), ഹാരി ടെക്ടര്‍(24), ഗാരെത് ഡെലാനി(11 പന്തിൽ 26*) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. സിംബാബ്‍വേയ്ക്കായി സിക്കന്ദര്‍ റാസ 3 വിക്കറ്റും റിച്ചാര്‍ഡ് എന്‍ഗാരാവയും ബ്ലെസ്സിംഗ് മുസറബാനിയും രണ്ട് വീതം വിക്കറ്റ് നേടി.

42 പന്തിൽ 65 റൺസ് നേടിയ സിക്കന്ദര്‍ റാസ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ വെസ്സ്ലി മാധവേരേ 25 റൺസും ക്ലൈവ് മഡാന്‍ഡേ 11 പന്തിൽ 20 റൺസും നേടി. അവസാന ഓവറിൽ 9 റൺസായിരുന്നു സിംബാബ്‍വേ നേടേണ്ടിയിരുന്നത്.

നാലാം പന്തിൽ എന്‍ഗാരാവ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ താരം പുറത്തായതോടെ ലക്ഷ്യം അവസാന പന്തിൽ 2 ആി മാറി. ബ്ലെസ്സിംഗ് മുസറബാനി അവസാന പന്തിൽ രണ്ട് റൺസ് നേടി സിംബാബ്‍വേ വിജയം ഉറപ്പാക്കി. അയര്‍ലണ്ടിനായി മാര്‍ക്ക് അഡൈര്‍, ജോഷ്വ ലിറ്റിൽ, ബാരി മക്കാര്‍ത്തി, ക്രെയിഗ് യംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അയര്‍ലണ്ടിനെതിരെയുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‍വേ

ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ സിംബാബ്‍വേ അയര്‍ലണ്ടിനെതിരെയുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിച്ച ചില താരങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. സിക്കന്ദര്‍ റാസ നയിക്കുന്ന ടീമിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്ന് നാല് താരങ്ങളെയാണ് പുറത്താക്കിയിരിക്കുന്നത്.

ടെണ്ടായി ചടാര, വെല്ലിംഗ്ടൺ മസകഡസ, ഇന്നസന്റ് കൈയ, നിക്ക് വെൽച്ച് എന്നിവര്‍ക്കാണ് ടീമിലെ സ്ഥാനം നഷ്ടമായത്. രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളെ സിംബാബ്‍വേ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 7ന് ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് മൂന്ന് മത്സരങ്ങലുടെ പരമ്പര ആരംഭിയ്ക്കുന്നത്. ഡിസംബര്‍ 9, 10 തീയ്യതികളിൽ മറ്റു മത്സരങ്ങള്‍ നടക്കും.

ടി20 സ്ക്വാഡ്: Sikandar Raza (c), Brian Bennett, Ryan Burl, Craig Ervine, Trevor Gwandu, Luke Jongwe, Clive Madande, Wessly Madhevere, Tadiwanashe Marumani, Brandon Mavuta, Carl Mumba, Tony Munyonga, Blessing Muzarabani, Richard Ngarava, Sean Williams

സിക്കന്ദര്‍ റാസ സിംബാബ്‍വേയുടെ ടി20 നായകന്‍

സിംബാബ്‍വേയുടെ പുതിയ ടി20 നായകനായി സിക്കന്ദര്‍ റാസയെ നിയമിച്ചെന്ന് അറിയിച്ച് സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത് വരാനിരിക്കുന്ന ടി20 ലലോകകപ്പ് യോഗ്യതയ്ക്ക് മുന്നോടിയായാണ് ഈ മാറ്റം. ഇത് വരെ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കുകയായിരുന്ന സീനിയര്‍ താരം ക്രെയിഗ് ഇര്‍വിന്‍ ഇനി ടീമിനെ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാകും നയിക്കുക.

മുഖ്യ കോച്ച് ഡേവ് ഹൗട്ടൺ തന്റെ സ്ഥാനം തുടരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. സിംബാബ്‍വേയുടെ ക്രിക്കറ്റ് കമ്മിറ്റിയിലും ബോര്‍ഡ് മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അതേ സമയം വനിത ടീമിന്റെ സെറ്റപ്പിൽ മാറ്റങ്ങളൊന്നും കൊണ്ട് വന്നിട്ടില്ല.

ചതുര്‍ദിന ടെസ്റ്റ് കളിക്കുവാന്‍ സിംബാബ്‍വേ ഇംഗ്ലണ്ടിലേക്ക്, പരമ്പര നടക്കുക 2025ൽ

2003ന് ശേഷം ആദ്യമായി സിംബാബ്‍വേ ഇംഗ്ലണ്ടിലേക്ക് ഒരു ബൈലാറ്റൽ സീരീസിനായി എത്തുന്നു. 2025ൽ ഒരു ചതുര്‍ദിന ടെസ്റ്റിൽ സിംബാബ്‍വേയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് പുറത്ത് വിട്ട് വിവരം. മേയ് 28 മുതൽ 31 വരെയാണ് ഈ മത്സരം നടക്കുക. മത്സരത്തിന്റെ വേദി തീരുമാനിച്ചിട്ടില്ല.

ഇതിന് മുമ്പ് സിംബാബ്‍വേ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ മേയ് ഇരു ടെസ്റ്റുകളിലും ഇംഗ്ലണ്ട് ഇന്നിംഗ്സ് വിജയം ആണ് നേടിയത്. ചരിത്രപ്രധാനമായ ടെസ്റ്റ് മത്സരം ആകും ഇതെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ഗിവ്മോര്‍ മകോനി പറഞ്ഞത്. രരണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ടിൽ സിംബാബ്‍വേ എത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തിലെ മികവ് പുലര്‍ത്താനാകാതെ സിംബാബ്‍വേ പുറത്ത്!!! സിംബാബ്‍വേയെ വീഴ്ത്തി സ്കോട്‍ലാന്‍ഡ്

ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം ആവര്‍ത്തിക്കുന്നതിൽ രണ്ടാം തവണയും സിംബാബ്‍വേയും കാലിടറിയപ്പോള്‍ ലോകകപ്പ് യോഗ്യത നേടാനാകാതെ ടീം പുറത്ത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 234/8 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ സിംബാബ്‍വേ 41.1 ഓവറിൽ 203 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

റയാന്‍ ബര്‍ള്‍ 83 റൺസും വെസ്‍ലി മാധേവേരെ 40 റൺസും സിക്കന്ദര്‍ റാസ 34 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിക്കാതെ പോയത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. സിംബാബ്‍വേ ടോപ് ഓര്‍ഡറിനെ തകര്‍ത്ത് മൂന്ന് വിക്കറ്റ് നേടിയ ക്രിസ് സോള്‍ ആണ് കളിയിലെ താരമായത്.

സ്കോട്‍ലാന്‍ഡിന് വേണ്ടി സോളിനൊപ്പം ബ്രണ്ടന്‍ മക്മുല്ലന്‍, മൈക്കൽ ലീസ്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സിംബാബ്‍വേയ്ക്കും സ്കോട്‍ലാന്‍ഡിനും ആറ് പോയിന്റാണെങ്കിലും മികച്ച റൺ റേറ്റ് സ്കോട്‍ലാന്‍ഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ നെതര്‍ലാണ്ട്സ് വലിയ റൺ റേറ്റിൽ വിജയിക്കാത്ത പക്ഷം സ്കോട്‍ലാന്‍ഡ് ശ്രീലങ്കയ്ക്കൊപ്പം ലോകകപ്പിന് യോഗ്യത നേടും.

സ്കോട്‍ലാന്‍ഡിനെ 234 റൺസിലൊതുക്കി സിംബാബ്‍വേ

ലോകകപ്പ് യോഗ്യത സൂപ്പര്‍ സിക്സ് മത്സരത്തിൽ സ്കോട്‍ലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. 48 റൺസ് നേടിയ മൈക്കൽ ലീസ്ക് ആണ് സ്കോട്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. മാത്യു ക്രോസ്(38), ബ്രണ്ടന്‍ മക്മുല്ലന്‍(34), ജോര്‍ജ്ജ് മുന്‍സി(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അവസാന ഓവറുകളിൽ 15 പന്തിൽ നിന്ന് പുറത്താകാതെ 21 റൺസ് നേടിയ മാര്‍ക്ക് വാട്ട് ആണ് സ്കോട്ലാന്‍ഡിനെ ഈ സ്കോറിലേക്ക് നയിച്ചത്. അവസാന രണ്ടോവറിൽ നിന്ന് 28 റൺസാണ് സിംബാബ്‍വേ നേടിയത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ഷോൺ വില്യംസ് മൂന്നും ടെണ്ടായി ചതാര രണ്ട് വിക്കറ്റും നേടി. ലോകകപ്പ് യോഗ്യത നേടുവാന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം ഫലം അനുകൂലമാകേണ്ടത് ആവശ്യമാണ്.

പൊരുതി വീണ് ഒമാന്‍, സൂപ്പര്‍ സിക്സിൽ വിജയത്തുടക്കവുമായി സിംബാബ്‍വേ

ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പര്‍ സിക്സിൽ വിജയിച്ച് തുടങ്ങി സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 332/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒമാന്‍ 318/9 എന്ന സ്കോര്‍ നേടി തോൽവിയേറ്റ് വാങ്ങുകയായിരുന്നു. 14 റൺസിന്റെ വിജയത്തോടെ സൂപ്പര്‍ സിക്സിലും സിംബാബ്‍വേ തങ്ങളുടെ വിജയക്കുതിപ്പ് തുടര്‍ന്നു.

142 റൺസ് നേടിയ ഷോൺ വില്യംസിനൊപ്പം സിക്കന്ദര്‍ റാസ(42), ലൂക്ക് ജോംഗ്വേ(43) എന്നിവരാണ് സിംബാബ്‍വേയ്ക്കായി റൺസ് കണ്ടെത്തിയത്. ഒമാന്‍ നിരയിൽ ഫയാസ് ഭട്ട് 4 വിക്കറ്റ് നേടി.

കശ്യപ് പ്രജാപതി നേടിയ 103 റൺസിനൊപ്പം അകിബ് ഇല്യാസ്(45), സീഷന്‍ മസൂദ്(37), അയാന്‍ ഖാന്‍(47), മൊഹമ്മദ് നദീം(18 പന്തിൽ പുറത്താകാതെ 30 റൺസ്) എന്നിവരുടെ പ്രകടനങ്ങള്‍ സിംബാബ്‍വേ സ്കോറിന് 14 റൺസ് അകലെ വരെ എത്തുവാനെ ഒമാനെ സഹായിച്ചുള്ളു.

 

യുഎസ്എയെ 104 റൺസിലൊതുക്കി, 304 റൺസിന്റെ കൂറ്റന്‍ വിജയവുമായി സിംബാ‍ബ്‍വേ

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ യുഎസ്എയെ നിഷ്പ്രഭമാക്കി സിംബാബ്‍വേ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 408 റൺസ് നേടിയ ശേഷം യുഎസ്എയെ 104 റൺസിന് എറിഞ്ഞൊതുക്കിയാണ് സിംബാബ്‍വേ 304 റൺസ് വിജയം നേടിയത്. യുഎസ്എയുടെ ഇന്നിംഗ്സ് 25.1 ഓവറിലാണ് അവസാനിച്ചത്.

24 റൺസ് നേടിയ അഭിഷേക് പാര്‍ദ്കര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജസ്ദീപ് സിംഗ് 21 റൺസ് നേടി. സിംബാബ്‍വേയ്ക്കായി റിച്ചാര്‍ഡ് എന്‍ഗാരാവ, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് യുഎസ്എ ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ടായി.

174 റൺസ് നേടി ഷോൺ വില്യംസ്, സിംബാബ്‍വേയ്ക്ക് 400ന് മേലെ സ്കോര്‍

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിൽ യുഎസ്എയ്ക്കെതിരെ റൺ മല തീര്‍ത്ത് സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 6 വിക്കറ്റ് നഷ്ടത്തിൽ 408 റൺസ് നേടുകയായിരുന്നു. ഷോൺ വില്യംസ് 101 പന്തിൽ 174 റൺസ് നേടിയപ്പോള്‍ ജോയലോര്‍ഡ് ഗംബി 78 റൺസ് നേടി.

സിക്കന്ദര്‍ റാസ 27 പന്തിൽ 48 റൺസും റയാന്‍ ബര്‍ള്‍ 16 പന്തിൽ 47 റൺസും നേടി അതിവേഗ സ്കോറിംഗ് നടത്തുകയായിരുന്നു. യുഎസ്എയ്ക്ക് വേണ്ടി അഭിഷേക് പരാദ്കര്‍ 3 വിക്കറ്റും ജസ്ദീപ് സിംഗ് 2 വിക്കറ്റും നേടി.

 

സൂപ്പര്‍ സിക്സിലേക്ക് ആധികാരിക വിജയവുമായി സിംബാബ്‍വേ, വെസ്റ്റിന്‍ഡീസിനെ വീഴ്ത്തിയത് 35 റൺസ്

സൂപ്പര്‍ സിക്സിലേക്ക് നാല് പോയിന്റു റൺ റേറ്റുമായി കടന്ന് സിംബാബ്‍വേ. ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെയുള്ള 35 റൺസ് വിജയത്തോടെയാണ് ഈ നേട്ടം സിംബാ‍ബ്‍വേ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‍വേ 49.5 ഓവറിൽ 268 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വെസ്റ്റിന്‍ഡീസ് 44.4 ഓവറിൽ 233 റൺസിന് ഓള്‍ഔട്ട് ആയി.

സിക്കന്ദര്‍ റാസ(68), റയാന്‍ ബര്‍ള്‍(50), ക്രെയിഗ് ഇര്‍വിന്‍(47) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് സിംബാബ്‍വേയെ 268 റൺസിലേക്ക് എത്തിച്ചത്. വെസ്റ്റിന്‍ഡീസിനായി കീമോ പോള്‍ മൂന്നും അൽസാരി ജോസഫ്, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വെസ്റ്റിന്‍ഡീസിനായി കൈൽ മയേഴ്സ് 56 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റോസ്ടൺ ചേസ് 44 റൺസ് നേടി. ഷായി ഹോപ്(30), നിക്കോളസ് പൂരന്‍(34) എന്നിവരുടെ പ്രകടനങ്ങളും ടീമിനെ തുണച്ചില്ല. ടെണ്ടായി ചതാര മൂന്നും ബ്ലെസ്സിംഗ് മുസറബാനി, റിച്ചാര്‍ഡ് എന്‍ഗാരാവ, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഹരാരെ സ്പോര്‍ട്സ് ക്ലബിലെ തീപിടുത്തം, ലോകകപ്പ് യോഗ്യത മത്സരങ്ങളുമായി മുന്നോട്ട് പോകുവാന്‍ അനുമതി

ഹരാരെ സ്പോര്‍ട്സ് ക്ലബിലെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ തുടരുവാന്‍ അനുമതി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ക്ലബിലെ തീപിടുത്തം യഥാസമയം ഫയര്‍ഫൈറ്റേഴ്സ് കെടുത്തിയിരുന്നു. ഇവിടെ ഇനിയും മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും സൂപ്പര്‍ സിക്സിലെ നാല് മത്സരങ്ങളും ജൂലൈ 9ന് നടക്കുന്ന ഫൈനലും നടക്കാനുണ്ട്.

ഗ്രൗണ്ടിന്റെ സത്തേൺ എന്‍ഡിന് ഏതാനും മീറ്ററുകളപ്പുറമാണ് തീപിടുത്തം ഉണ്ടായത്. ഗ്രൗണ്ടിന്റെ ഏതെങ്കിലും സ്ട്രക്ച്ചറിന് നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞത്.

54 പന്തിൽ 102 നോട്ട്ഔട്ട്, 4 വിക്കറ്റും, സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവിൽ സിംബാബ്‍വേയ്ക്ക് മിന്നും ജയം

നെതര്‍ലാണ്ട്സ് നൽകിയ 316 റൺസ് വിജയ ലക്ഷ്യം 41 ഓവറിനുള്ളിൽ മറികടന്ന് സിംബാബ്‍വേ. സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് മികവ് കണ്ട മത്സരത്തിൽ സിംബാബ്‍വേ 4 വിക്കറ്റ് നഷ്ടത്തിൽ 40.5 ഓവറിലാണ് വിജയം കരസ്ഥമാക്കിയത്.

54 പന്തിൽ സിക്കന്ദര്‍ റാസ പുറത്താകാതെ 102 റൺസ് നേടിയപ്പോള്‍ 91 റൺസ് നേടിയ ഷോൺ വില്യംസും തന്റെ മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തു.ക്രെയിഗ് ഇര്‍വിന്‍ 50 റൺസും ജോയ്‍ലോര്‍ഡ് ഗംബി 40 റൺസും വിജയികള്‍ക്കായി നേടി.

നേരത്തെ വിക്രംജിത്ത് സിംഗ്(88), മാക് ഒദൗദ്(59), സ്കോട്ട് എഡ്വേര്‍ഡ്സ്(83) എന്നിവരാണ് നെതര്‍ലാണ്ട്സിനെ 315/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. സിംബാബ്‍വേയ്ക്കായി സിക്കന്ദര്‍ റാസ് 4 വിക്കറ്റ് നേടി.

Exit mobile version