ത്രിരാഷ്ട്ര പരമ്പര: ആതിഥേയര്‍ക്ക് വിജയത്തുടക്കം

ബംഗ്ലാദേശ്-ശ്രീലങ്ക-സിംബാബ്‍വേ ത്രിരാഷ്ട്ര പരമ്പരയില്‍ വിജയത്തുടക്കവുമായി ബംഗ്ലാദേശ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 8 വിക്കറ്റിനാണ് ആതിഥേയര്‍ സിംബാബ്‍വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 28.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി ബംഗ്ലാദേശ് വിജയം കൊയ്തു. ഷാകിബ് അല്‍ ഹസന്‍ ആണ് കളിയിലെ താരം.

സിംബാബ്‍വേയുടെ മൂന്ന് വിക്കറ്റുകളഅ‍ വീഴ്ത്തിയ ഷാകിബ് ബാറ്റിംഗിനിറങ്ങി 37 റണ്‍സ് നേടി. സിക്കന്ദര്‍ റാസ സിംബാബ്‍വേയ്ക്കായി 52 റണ്‍സും 2 വിക്കറ്റും വീഴ്ത്തി. തമീം ഇക്ബാല്‍ പുറത്താകാതെ 84 റണ്‍സ് നേടി. പീറ്റര്‍ മൂര്‍(33) റണ്‍സ് നേടി സിംബാബ്‍വേയ്ക്കായി ചെറുത്ത് നില്പ് നടത്തി നോക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാപുവ ന്യു ഗിനിയ്ക്കെതിരെ സിംബാബ്‍വേയ്ക്കെ 10 വിക്കറ്റ് ജയം

യൂത്ത് ലോകകപ്പ് രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ടീമുകളുടെ പോരാട്ടത്തില്‍ സിംബാബ്‍വേയ്ക്ക് പാപുവ ന്യു ഗിനിയ്ക്കെതിരെ 10 വിക്കറ്റ് ജയം. മഴ മൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗിനി 95 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 14 ഓവറില്‍ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ സിംബാബ്‍വേ തങ്ങളുടെ ആദ്യം ജയം സ്വന്തമാക്കി.

53 റണ്‍സുമായി വെസ്‍ലി മധവേരേയും 41 റണ്‍സ് നേടിയ ഗ്രിഗറി ഡോളറുമാണ് സിംബാബ്‍വേയുടെ വിജയശില്പികള്‍. ബൗളിംഗിലും വെസ്‍ലി മൂന്ന് വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു

കൃത്യ സമയത്ത് ബംഗ്ലാദേശില്‍ എത്താത്തിനാല്‍ ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായുള്ള സിംബാബ്‍വേയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവന്‍ ടീമുമായി ജനുവരി 13നു നടക്കാനിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. ജനുവരി 10നു ധാക്കയില്‍ സിംബാബ്‍വേ എത്തിചേരുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനു ടീമിനു സാധിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ടിക്കറ്റുകളുടെ ബുക്കിംഗില്‍ വന്ന പിഴവാണ് സിംബാബ‍‍്‍വേയുടെ യാത്രയെ ബുദ്ധിമുട്ടിലാക്കിയതെന്നാണ് അറിയുവാന്‍ കഴിയുന്നത്. ധാക്കയില്‍ ജനുവരി 12നു മാത്രമേ സിംബാബ്‍വേ എത്തിചേരുകയുള്ളു. പിറ്റേ ദിവസം തന്നെ സന്നാഹ മത്സരം കളിക്കേണ്ടതില്ലെന്ന് ടീം തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയും ബംഗ്ലാദേശും സിംബാബ്‍വേയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര ജനുവരി 15നു ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കൈല്‍ ജാര്‍വിസും ബ്രണ്ടന്‍ ടെയിലറും ഏകദിന ടീമിലും

കോല്‍പക് കരാര്‍ പ്രകാരം സിംബാബ്‍വേ ക്രിക്കറ്റ് മതിയാക്കി ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാനെത്തിയ കൈല്‍ ജാര്‍വിസും ബ്രണ്ടന്‍ ടെയിലറും സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ട് അധികം നാളായിട്ടില്ല. ഇരുവരും സിംബാബ്‍വേയുടെ ടെസ്റ്റ് ടീമില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. അതു പോലെ ഇപ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലേക്കും താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. 15 അംഗ സ്ക്വാഡില്‍ ബ്രണ്ടന്‍ മാവുത, റയാന്‍ മറേ എന്നീ യുവ താരങ്ങള്‍ക്കും ആദ്യമായി ഇടം ലഭിച്ചിട്ടുണ്ട്.

സ്ക്വാഡ്: ഹാമിള്‍ട്ടണ്‍ മസകഡ്സ, സോളമണ്‍ മീര്‍, ക്രെയിഗ് ഇര്‍വിന്‍, ബ്രണ്ടന്‍ ടെയിലര്‍, സിക്കന്ദര്‍ റാസ, പീറ്റര്‍ മൂര്‍, മാല്‍ക്കം വാളര്‍, ഗ്രെയിം ക്രെമര്‍, റയാന്‍ മറേ, ടെണ്ടായി ചിസോരോ, ബ്രണ്ടന്‍ മാവുത, ബ്ലെസ്സിംഗ് മസുര്‍ബാനി, ക്രിസ്റ്റഫര്‍ പോഫു, ടെണ്ടായി ചതാര, കൈല്‍ ജാര്‍വിസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version