പ്രണോയിയെ കീഴടക്കി സൗരഭ് യോനക്സ് യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് വിജയം യോനക്സ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സൗരഭ് വര്‍മ്മ സഹതാരം എച്ച് എസ് പ്രണോയിയെ കീഴടക്കിയത്. സൗരഭിന്റെ വിജയം നേരിട്ടാണെങ്കിലും അവസാനം വരെ പൊരുതി പ്രണോയ് പൊരുതി നിന്നിരുന്നു. 50 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

സ്കോര്‍: 21-19, 23-21.

ലക്ഷ്യ സെന്നിനെ മറികടന്ന് സൗരഭ് വര്‍മ്മ, പ്രണോയയ്ക്ക് വീണ്ടും പൊരുതി നേടിയ വിജയം

യോനക്സ് യുഎസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയ്‍യും. സൗരഭ് വര്‍മ്മ സഹ താരം ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നപ്പോള്‍ പ്രണോയ് ദക്ഷിണ കൊറിയന്‍ താരത്തെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടക്കിയത്. സൗരഭ്-ലക്ഷ്യ സെന്‍ പോരാട്ടം 53 മിനുട്ടാണ് നീണ്ട് നിന്നത്. 21-11, 19-21, 21-12 എന്ന സ്കോറിനായിരുന്നു ജയം.

ആദ്യ മത്സരത്തില്‍ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം ജയം സ്വന്തമാക്കിയ പ്രണോയ് ഇന്നത്തെ മത്സരത്തില്‍ കൊറിയയുടെ ക്വാംഗ് ഹീ ഹിയോയെ 21-16, 18-21, 21-16 എന്ന സ്കോറിനാണ് കീഴടക്കിയത്. മത്സരം 60 മിനുട്ടാണ് നീണ്ട് നിന്നത്.

5 മാച്ച് പോയിന്റ് രക്ഷിച്ച ശേഷം വിജയം പിടിച്ചെടുത്ത് പ്രണോയ്, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ വിജയം ലക്ഷ്യ സെന്നിന്

യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അട്ടിമറി വിജയവുമായി എച്ച് എസ് പ്രണോയ്. ജപ്പാന്റെ യു ഇഗാരാഷിയ്ക്കെതിരെ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം തകര്‍പ്പന്‍ ജയമാണ് പ്രണോയ് സ്വന്തമാക്കിയത്. ആദ്യ ഗെയിം 21-23ന് നഷ്ടമായ ശേഷം 16-20 എന്ന നിലയില്‍ മത്സരം കൈവിട്ടുവെന്ന നിലയില്‍ നിന്നാണ് പ്രണോയിയുടെ തിരിച്ചുവരവ്. 21-23, 24-22, 21-18 എന്ന സ്കോറിന് 84 മിനുട്ട് നീണ്ട മത്സരത്തിന് ശേഷമാണ് പ്രണോയ് ആദ്യ റൗണ്ട് കടമ്പ കടന്നത്.

അതേ സമയം ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ കഴിഞ്ഞാഴ്ച കാനഡ ഓപ്പണ്‍ റണ്ണറപ്പായ പാരുപള്ളി കശ്യപിനെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി ലക്ഷ്യ സെന്‍. നേരിട്ടുള്ള ഗെയിമില്‍ 21-11, 21-18 എന്ന സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം.

യോനക്സ് യുഎസ് ഓപ്പണ്‍, സൗരഭ് വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ വിജയം

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ബ്രിട്ടന്റെ ടോബി പെന്റിയെയാണ് മൂന്ന് ഗെയിം നീണ്ട ആവേശ പോരാട്ടത്തില്‍ സൗരഭ് കീഴടക്കിയത്. ആദ്യ ഗെയിമില്‍ പിന്നില്‍ പോയെങ്കിലും ശക്തമായ തിരിച്ചുവരവാണ് സൗരഭ് രണ്ടാം ഗെയിമില്‍ നടത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം മൂന്നാം ഗെയിമും ടൈ ബ്രേക്കറില്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

64 മിനുട്ട് നീണ്ട മത്സരത്തിന് ശേഷം 21-23, 21-15, 22-20 എന്ന സ്കോറിനാണ് സൗരഭ് വിജയം കുറിച്ചത്.

Exit mobile version