ടെസ്റ്റില്‍ ഏറ്റവും അധികം പുറത്താക്കലുകള്‍ സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഋഷഭ് പന്ത്

കളിച്ച മത്സരങ്ങള്‍ വളരെ കുറവാണെങ്കിലും ഏറ്റവും അധികം ടെസ്റ്റ് പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പറെന്ന പട്ടികയിലേക്ക് നടന്ന് കയറി ഋഷഭ് പന്ത്. 11 പുറത്താക്കലുകളുമായി ജെ റസ്സല്‍, എബി ഡി വില്ലിയേഴ്സ് എന്നിവരോടൊപ്പം അഡിലെയ്ഡിലെ പ്രകടനത്തിലൂടെ ഋഷഭ് പന്ത് എത്തുകയായിരുന്നു. ജോഹാന്നസ്ബര്‍ഗില്‍ 1995ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ജാക്ക് റസ്സലും പാക്കിസ്ഥാനെതിരെ ഇതേ വേദിയില്‍ 2013ല്‍ എബി ഡി വില്ലിയേഴ്സ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കി.

രണ്ട് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ കൂടി ശേഷിക്കവെ ഇവരുടെ റെക്കോര്‍ഡ് പന്ത് മറികടക്കുമോയെന്നതാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. വൃദ്ധിമന്‍ സാഹയുടെ പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് പന്ത് ഇതോടെ തകര്‍ത്തു.

സാഹയുടെ ശസ്ത്രക്രിയ വിജയകരം

ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ തന്റെ തോളിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. മാഞ്ചെസ്റ്ററില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇപ്പോള്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ പുരോഗതി കൈവരിച്ച് വരികയാണെന്ന് ബിസിസിഐ അറിയിച്ചു. ഇന്നായിരുന്നു താരത്തിന്റെ ഓപ്പറേഷന്‍. ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഹ മാഞ്ചെസ്റ്ററിലേക്ക് ജൂലൈ 30നു യാത്രയാകും

തന്റെ തോളിന്റെ ശസ്ത്രക്രിയയ്ക്കായി വൃദ്ധിമന്‍ സാഹ ജൂലൈ 30നു ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗണ്‍ ടെസ്റ്റില്‍ കഴിഞ്ഞ ജനവരിയില്‍ കളിക്കുന്നതിനിടെ സാഹയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഐപിഎലിനിടെ കൈവിരലിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരത്തിന്റെ പഴയ തോളിന്റെ പരിക്ക് വീണ്ടും വഷളാകുകയും അത് റിഹാബില്‍ ശരിയാകാതെ വരുന്ന സാഹചര്യവും ഉടലെടുക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ ശസ്ത്രക്രിയ ഒഴിവാക്കാനാകാത്ത സാഹചര്യം നിലവില്‍ വന്നു.

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലാണ് താരം ചികിത്സ നേടുന്നത്. ഓപ്പറേഷന്റെ തീയ്യതി അവിടെയെത്തി ചികിത്സിക്കുന്ന ഡോക്ടറെ കണ്ട ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പാര്‍മര്‍ ആണ് സാഹയ്ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഹയ്ക്ക് ശസ്ത്രക്രിയ അനിവാര്യം

ഐപിഎലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ടെസ്റ്റ് താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തുണമെന്ന തീരുമാനമായി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇംഗ്ലണ്ടിലാവും ശസ്ത്രക്രിയ നടക്കുക. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് തുടരുകയായിരുന്നു സാഹയുടെ സ്ഥിതിയില്‍ മെച്ചമില്ലാതിരുന്നത് താരത്തിനെ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് മാറി നില്‍ക്കുവാന്‍ ഇടയാക്കിയിരുന്നു.

ആദ്യം കണക്കാക്കിയതു താരത്തിനു ഐപിഎലിനിടെ തള്ളവിരലിനേറ്റ പരിക്കാണ് വില്ലനായതെന്നാണെങ്കിലും താരത്തിനെ ഏറെ നാളായി അലട്ടിയിരുന്ന തോളിന്റെ പരിക്കാണ് ഇപ്പോള്‍ വില്ലനായി മാറിയതെന്നാണ് ബിസിസിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സാഹയുടെ തോളിലെ പരിക്ക് വീണ്ടും മോശമായ അവസ്ഥയിലേക്ക് പോയി എന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

കഴിഞ്ഞ ദക്ഷിണാഫ്രിക്ക്യന്‍ പര്യടനത്തിനിടെ പേശിവലിവ് ബുദ്ധിമുട്ടിച്ച താരം അന്ന് തന്നെ തോളിനും പ്രശ്നം ഫിസിയോയോട് അറിയിച്ചിരുന്നു. അതിനു ശേഷം എന്‍സിഎയുടെ റീഹാബിനു താരം പങ്കെടുക്കുന്നുണ്ടായിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ താരം വീണപ്പോള്‍ വീണ്ടും തോളിനു പരിക്കേല്‍ക്കുകയും ചില മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനും ഇടയാക്കിയിരുന്നു. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ ടീമില്‍ മടങ്ങിയെത്തിയ സാഹയ്ക്ക് തള്ള വിരലിനു പരിക്കേറ്റും. ആ പരിക്കാണ് താരത്തിനെ അഫ്ഗാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഹയ്ക്ക് ശുഭകരമല്ലാത്ത വാര്‍ത്ത

ലഭിക്കുന്ന വിവരപ്രകാരം വൃദ്ധിമന്‍ സാഹയുടെ പരിക്ക് അല്പം ഗുരുതരമാണെന്നും കുറച്ചേറെ നാളത്തേക്ക് താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നുമാണ് അറിയുവാന്‍ കഴിയുന്നത്. ഐപിഎല്‍ രണ്ടാം ക്വാളിഫയറിനിടെ ശിവം മാവിയുടെ പന്തില്‍ തള്ള വിരലിനു പരിക്കേറ്റാണ് സാഹ പരിക്കിന്റെ പിടിയിലായതെങ്കിലും താരത്തിന്റെ തോളിനേറ്റ പരിക്കാണ് ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് താരത്തെ മാറ്റിയിരിക്കുന്നതെന്നാണ് അറിയുന്നത്.

എന്നാല്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പര്യടനത്തിനിടെയാണ് സാഹയ്ക്ക് തോളിനു പരിക്കേറ്റത്. അതിനു ശേഷം ഐപിഎലില്‍ താരം കളിച്ചിരുന്നുവെങ്കിലും അത് കുത്തിവയ്പ്പുകളുടെ സഹായത്തോടെയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ പേശിവലിവ് കാരണം സാഹയ്ക്ക് 2 ടെസ്റ്റില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നിരുന്നു.

റീഹാബിലിറ്റേഷന്‍ പ്രക്രിയ തുടരുകയായിരുന്ന താരം ഇനി ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും കുറഞ്ഞത് മൂന്ന് മാസത്തോളം ഇനിയും ടീമില്‍ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്ക് ഗുരുതരം, സാഹ ടെസ്റ്റ് പരമ്പര കളിക്കുക സംശയത്തില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ സാഹയുടെ പങ്കാളിത്തം സംശയത്തിലെന്ന് സൂചനകള്‍. ഐപിഎലിനിടെ ഏറ്റ പരിക്കില്‍ നിന്ന് താരം ഇതുവരെ പൂര്‍ണ്ണായും ഭേദപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍ ജസ്പ്രീത് ബുംറയുടെ സേവനം ടി20യിലും ഏകദിനങ്ങളിലും നഷ്ടമായ ഇന്ത്യയ്ക്ക് വാഷിംഗ്ടണ്‍ സുന്ദറിനെയും നഷ്ടമായിരുന്നു.

അതേ സമയം ജസ്പ്രീത് ബുംറ ടെസ്റ്റിനു ഫിറ്റ്നെസ് തെളിയിക്കുന്നതിന്റെ ഭാഗമായി താരത്തിനെ ഏകദിനങ്ങളില്‍ നിന്നും വിശ്രമം അനുവദിക്കുകയായിരുന്നു. ഐപിഎലില്‍ ശിവം മാവിയുടെ പന്തില്‍ നിന്നാണ് സാഹയ്ക്ക് പരിക്കേറ്റത്. മെഡിക്കല്‍ ടീമില്‍ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം പരിക്ക് വിചാരിച്ചതിലും ഗുരുതരമാണെന്നാണ് മനസ്സിലാക്കുന്നത്.

പരിക്ക് ഭേദമാകാത്ത പക്ഷം ദിനേശ് കാര്‍ത്തിക്ക് ടീമിലെത്തിയേക്കും. അഫ്ഗാനിസ്ഥാനെതിരെ സാഹയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെയാണ് ഇന്ത്യ മത്സരത്തിനിറക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഹയുടെ പരിക്ക്, ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയിലേക്ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പരിശിലീനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ സാഹയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ദിനേശ് കാര്‍ത്തിക് പകരക്കാരനായി ദക്ഷിണാഫ്രിക്കയിലേക്ക് ഉടന്‍ പറക്കുമെന്നാണ് അറിയുന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ച ദിനേശ് കാര്‍ത്തിക് പാര്‍ത്ഥിവിനു പകരം മൂന്നാം ടെസ്റ്റില്‍ ടീമില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കളിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ 2010നു ശേഷം ആദ്യമായാവും ദിനേശ് കാര്‍ത്തിക് ടെസ്റ്റ് കുപ്പായം അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version