Picsart 23 07 18 11 37 49 327

ഫൊഫാനയ്ക്ക് പരിക്ക്, ചെൽസിയുടെ പ്രീസീസൺ സ്ക്വാഡിൽ ഇല്ല

പ്രീ-സീസൺ പര്യടനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് പോകുന്ന ചെൽസിയുടെ 29 അംഗ ടീമിൽ ഫൊഫാന ഇല്ല. മുട്ടിനേറ്റ പരിക്ക് ആണ് താരത്തെ പുറത്ത് ഇരുത്തുന്നത്. പരിക്ക് എത്ര മാത്രം സാരമുള്ളതാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സീസ്സ്ണിലും ഫൊഫാനയ്ക്ക് മുട്ടിനേറ്റ പരിക്ക് വിനയായിരുന്നു. താരം മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടതായും വന്നിരുന്നു‌.

കഴിഞ്ഞ വേനൽക്കാലത്ത് ചെൽസി 75 മില്യൺ പൗണ്ട് നൽകി ആയിരുന്നു ലെസ്റ്ററിൽ നിന്ന് ഫൊഫാനയെ ടീമിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ വെറും 15 മത്സരങ്ങൾ മാത്രമാണ് താരം കഴിഞ്ഞ സീസണിൽ കളിച്ചത്. അന്റോണിയോ റൂഡിഗറിനനും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും പകരക്കാരനായി എത്തിച്ച താരത്തിൽ നിന്ന് ഇതിലുമേറെ ചെൽസി ആരാധകർ പ്രതീക്ഷിച്ചിരുന്നു.

ഈ വേനൽക്കാലത്ത് പുറത്തുപോകാൻ സാധ്യതയുള്ള റൊമേലു ലുക്കാക്കു, സിയെച്, ഔബ, പരിക്ക് കാരണം റീസ് ജെയിംസ് എന്നിവരും പ്രീസീസൺ സ്ക്വാഡിൽ ഇപ്പോൾ ഇല്ല.

Exit mobile version