ന്യൂ കാസിലിന് സീസണിലെ ആദ്യ ജയം

പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ന്യൂ കാസിൽ. വാട്ഫോർഡിനെയാണ് ന്യൂ കാസിൽ ഏക പക്ഷീയമായ ഒരു ഗോളിന് തോല്പിച്ചത്. രണ്ടാം പകുതിയിൽ കിയുടെ ഫ്രീ കിക്കിൽ നിന്ന് ഹെഡറിലൂടെ പെരസ് ആണ് ന്യൂ കാസിലിന്റെ വിജയ ഗോൾ നേടിയത്.

11 മത്സരങ്ങൾക്ക് ശേഷമാണു ന്യൂ കാസിൽ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിൽ പലപ്പോഴും വാട്ഫോർഡ് ന്യൂ കാസിൽ ഗോൾ മുഖം ആക്രമിച്ചെങ്കിലും ന്യൂ കാസിൽ പ്രതിരോധം ഉറച്ചു നിന്നതോടെ അവർ ജയം ഉറപ്പിക്കുകയായിരുന്നു.

അത്ഭുത ഗോളുമായി പെരേര, വാട്ട്ഫോഡിന് ജയം

ഈ സീസണിൽ തങ്ങൾ രണ്ടും കൽപ്പിച്ചാണെന്ന പ്രഖ്യാപനവുമായി വീണ്ടും വാട്ട്ഫോഡിന്റെ ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ മറികടന്നത്. ജയത്തോടെ 19 പോയിന്റുള്ള അവർ ലീഗിൽ 7 ആം സ്ഥാനത്താണ്.

മത്സരത്തിന്റെ ആദ്യ 20 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ നേടി വാട്ട്ഫോർഡ് മത്സരത്തിലെ നയം വ്യക്തമാക്കിയതാണ്. 10 ആം മിനുട്ടിൽ പെരേര നേടിയ സോളോ ഗോളിലാണ് അവർ ആദ്യ ലീഡ് നേടിയത്. മസിനയിൽ നിന്ന് പന്ത് സ്വീകരിച്ച പെരേരയുടെ ഓട്ടം തടുക്കാൻ ഹഡേഴ്‌സ്ഫീൽഡ് പ്രതിരോധത്തിൽ ഒരാൾക്ക് പോലും സാധിച്ചില്ല. പിന്നീട് 19 ആം മിനുട്ടിൽ കപ്പുവിന്റെ അസിസ്റ്റിൽ ഡലോഫോയു അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിയിൽ ഹഡേഴ്‌സ്ഫീൽഡ് ഒപ്പത്തിനൊപ്പം നിന്നെങ്കിലും 80 ആം മിനുട്ടിൽ ഐസക് സക്‌സസ് നേടിയ ഗോളോടെ വാട്ട്ഫോർഡ് അവരുടെ അവസാന പ്രതീക്ഷയും കെടുത്തി. വാട്ട്ഫോർഡ് പ്രതിരോധത്തിൽ 4 പേരുടെയും അസാമാന്യ പ്രകടനവും അവരുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ഫോം വീണ്ടെടുത്ത് വാട്ട്ഫോർഡ്, വോൾവ്സിനെ മറികടന്നു

സീസൺ തുടക്കത്തിൽ ജയിച്ചു കയറി അത്ഭുതം സൃഷ്ടിച്ച വാട്ട്ഫോർഡ് വീണ്ടും വിജയ വഴിയിൽ. ഏറെ മത്സരങ്ങൾക്ക് ശേഷമാണ് വാട്ട്ഫോർഡ് ഒരു ജയം നേടുന്നത്. ലീഗിൽ വോൾവ്സിനെയാണ് അവർ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നത്. ജയത്തോടെ 16 പോയിന്റുമായി അവർ 7 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ 2 മിനിറ്റിനുള്ളിൽ നേടിയ 2 ഗോളുകൾക്കാണ് വാട്ട്ഫോർഡ് ജയം ഉറപ്പിച്ചത്. 20 ആം മിനുട്ടിൽ കപ്പുവും 21 ആം മിനുട്ടിൽ പെരേരയും നേടിയ ഗോളുകളാണ് വാട്ട്ഫോഡിന് ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പക്ഷെ വോൾവ്സിന് നേരിയ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ അവർ പരാജയപെട്ടു.

കുതിപ്പ് തുടർന്ന് ഗണ്ണേഴ്സ്, വാട്ട്ഫോഡിനെയും വീഴ്ത്തി

ആഴ്സണൽ മികച്ച ഫോം തുടരുന്നു. പ്രീമിയർ ലീഗിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന അവർ തുടർച്ചയായ 7 ആം ജയമാണ് എമറിക്ക് കീഴിൽ സ്വന്തമാക്കിയത്. ജയത്തോടെ 15 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് അവർ.

ആദ്യ പകുതിയിൽ ആഴ്സണൽ പന്ത് ഏറെ സമയം കൈവശം വച്ചെങ്കിലും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഷോട്ടുകളിൽ ഇരുനടീമുകളും തുല്യത പാലിച്ച ആദ്യ പകുതിയുടെ അവസാനത്തിൽ ആഴ്സണൽ ഗോളി പീറ്റർ ചെക്ക് പരിക്കേറ്റ് പിന്മാറി. ഇതോടെ പുത്തൻ സൈനിംഗ് ലെനോയുടെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡീനിയിലൂടെ വാട്ട്ഫോഡിന് മികച്ച അവസരം ലഭിച്ചെങ്കിലും ലെനോയുടെ മികച്ച സേവ് രക്ഷക്കെത്തി. ഗോൾ കണ്ടെത്താൻ വിഷമിച്ചതോടെ എമറി 63 ആം മിനുട്ടിൽ റംസിയെ പിൻവലിച് ഇവോബിയെ കളത്തിൽ ഇറക്കി. 80 ആം മിനുട്ടിൽ ഗണ്ണേഴ്സ് കാത്തിരുന്ന ഗോളെത്തി. വാട്ട്ഫോർഡ് താരം കാത്കാർട്ടിന്റെ സെൽഫ് ഗോളാണ് ആഴ്സണലിനെ മുന്നിലെത്തിച്ചത്. 3 മിനുട്ടുകൾക്ക് ശേഷം ഓസിലിലൂടെ ഗണ്ണേഴ്സ് ലീഡ് രണ്ടാക്കി ജയം ഉറപ്പാക്കുകയായിരുന്നു.

മിട്രോവിച്ച് രക്ഷകനായി, വാട്ഫോർഡിനെ സമനിലയിൽ പിടിച്ച് ഫുൾഹാം

പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള വാട്ഫോർഡിനെ സമനിലയിൽ തളച്ച് ഫുൾഹാം. മത്സരത്തിന്റെ ഭൂരിഭാഗവും പിറകിലായിരുന്ന ഫുൾഹാം മിട്രോവിച്ചിന്റെ ഗോളിൽ സമനില കൊണ്ട് രക്ഷപെടുകയായിരുന്നു.

മത്സരം തുടങ്ങി 90 സെക്കന്റ് ആവുമ്പോഴേക്കും ഗോൾ നേടി വാട്ഫോർഡ് ഫുൾഹാമിനെ ഞെട്ടിച്ചു. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത്  ഫുൾഹാം താരങ്ങൾ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ആൻഡ്രി ഗ്രേയ്‌ ഗോളാക്കുകയായിരുന്നു.

തുടർന്നും നിരവധി അവസരങ്ങൾ വാട്ഫോർഡിനു ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരാഴ്മകൾ വാട്ഫോർഡിനു തിരിച്ചടിയാവുകയായിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ഫുൾഹാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്ന് മത്സരത്തിന്റെ 78മാത്തെ മിനുട്ടിലാണ് മിട്രോവിച്ച് ഫുൾഹാമിന്റെ രക്ഷക്കെത്തിയത്. തുടർന്ന് മത്സരം ജയിക്കാനുള്ള അവസരം ഫുൾഹാമിന്‌ ലഭിച്ചെങ്കിലും മിട്രോവിച്ചിന്റെ ശ്രമം ബാറിൽ തട്ടി തെറിച്ചത് ഫുൾഹാമിന്‌ വിനയായി.

6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി വാട്ഫോർഡ് ലീഗിൽ നാലാം സ്ഥാനത്താണ്.  6 മത്സരങ്ങളിൽ നിന്ന് തന്നെ 5 പോയിന്റുമായി ഫുൾഹാം ലീഗിൽ 15ആം സ്ഥാനത്താണ്.

ഗാർസിയ പ്രീമിയർ ലീഗിലെ ഓഗസ്റ്റിലെ മികച്ച പരിശീലകൻ

വാട്ട്ഫോർഡ് പരിശീലകൻ ഹാവി ഗാർസിയ പ്രീമിയർ ലീഗിൽ ഓഗസ്റ്റ് മാസത്തിലെ മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കി. വാട്ട് ഫോഡിന്റെ സീസൺ തുടക്കത്തിലെ മിന്നും ഫോമിനുള്ള അംഗീകാരമാണ് ഈ അവാർഡ്.

പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ 4 ജയിച്ച വാട്ട്ഫോർഡ് പോയിന്റ് ടേബിളിൽ ചെൽസി, ലിവർപൂൾ ടീമുകൾക്ക് ഒപ്പമാണ്. ചെൽസി പരിശീലകൻ സാറി, ലിവർപൂൾ പരിശീലകൻ ക്ളോപ്പ്, ടോട്ടൻഹാം പരിശീലകൻ പോചെട്ടിനോ എന്നിവരെ മറികടന്നാണ് ഗാർസിയ അവാർഡ് നേടിയത്.

ജമൈക്കൻ താരം വാട്ട്ഫോഡിൽ പുതിയ കരാർ ഒപ്പിട്ടു

വാട്ട്ഫോഡിന്റെ ജമൈക്കൻ താരം അഡ്രിയൻ മരിയാപ്പ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2020 വരെ ക്ലബ്ബിൽ തുടരും.

2005 മുതൽ വാട്ട്ഫോഡിന്റെ താരമാണ്‌മരിയാപ്പ. ഇടക്ക് റീഡിങ്, ക്രിസ്റ്റൽ പാലസ് എന്നുവർക്കായി കളിച്ചെങ്കിലും 2 വർഷം മുൻപ് വീണ്ടും തിരിച്ചെത്തി. വാട്ട്ഫോഡിനായി 285 കളികൾ കളിച്ചിട്ടുണ്ട്. 31 വയസുകാരനായ താരം ഡിഫൻഡർ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോർച്ചുഗൽ യുവ താരം വാട്ട്ഫോഡിൽ

പോർച്ചുഗലിന്റെ അണ്ടർ 19 താരം ഡൊമിങ്ങോസ്‌ക്വിന ഇനി വാട്ട്ഫോഡിന്റെ ജേഴ്സി അണിയും. വെസ്റ്റ് ഹാമിന്റെ താരമായ ക്വിനയെ 2 മില്യൺ യൂറോ നൽകിയാണ് വാട്ട്ഫോഡ് സ്വന്തമാക്കിയത്.

18 വയസുകാരനായ താരം മധ്യനിരയിലാണ് കളിക്കുക. പോയ മാസം അണ്ടർ 19 യൂറോപ്യൻ കിരീടം ചൂടിയ പോർച്ചുഗൽ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു ക്വിന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരാർ പുതുക്കി വാട്ട്ഫോഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ

പ്രീമിയർ ലീഗ് ക്ലബ്ബ് വാട്ട്ഫോഡിന്റെ മധ്യനിര താരം അബ്ദുലായി ഡൗകോറെ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2023 വരെ താരം വാട്ട്ഫോഡിൽ തുടരും. അവസാന സീസണിലെ ക്ലബ്ബിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ഡൗകോറെ.

ഫ്രഞ്ച് ക്ലബ്ബ് റെന്നെസിൽ നിന്ന് 2016 ലാണ് താരം വാട്ട്ഫോഡിലേക്ക് മാറുന്നത്. ക്ലബ്ബിന്റെ പോയ സീസണിലെ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയ താരം 62 മത്സരങ്ങളിൽ നിന്ന് വാട്ട്ഫോഡിനായി 8 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വീഡിഷ് താരം വാട്ട്ഫോഡിൽ

സ്വീഡിഷ് താരം വാട്ട്ഫോഡി

സ്വീഡിഷ് ദേശീയ താരം കെൻ സെമ പ്രീമിയർ ലീഗ് ക്ലബ്ബ് വാട്ട്ഫോർഡുമായി കരാർ ഒപ്പിട്ടു. സ്വീഡിഷ് ക്ലബ്ബ് ഓസ്റ്റെർസെഡ് താരമായിരുന്ന സെമയെ 2 മില്യൺ നൽകിയാണ് വാട്ട്ഫോർഡ് സ്വന്തമാക്കിയത്.

24 വയസുകാരനായ വിങർ 5 വർഷത്തെ കരാറാണ് ക്ലബ്ബ്മായി ഒപ്പിട്ടിട്ടുള്ളത്. സ്വീഡിഷ് ലീഗിൽ 84 മത്സരങ്ങൾ കളിച്ച താരം 13 യൂറോപ്പ ലീഗ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. യൂറോപ്പ ലീഗിൽ അഴ്സണലിനെതിരെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വിജയ ഗോൾ നേടി താരം ശ്രദ്ധേയമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രതിസന്ധികൾക്കിടയിൽ ചെൽസി ഇന്ന് വാട്ട്ഫോഡിനെതിരെ

ബൗർന്മൗത്തിനോട് സ്വന്തം മൈതാനത്ത് അപ്രതീക്ഷിത തോൽവി വഴങ്ങി പ്രതിസന്ധിയിൽ ആയ ചെൽസി ഇന്ന് വാട്ട്ഫോഡിനെതിരെ ഇറങ്ങും. കൊണ്ടേയുടെ ചെൽസി ഭാവി തന്നെ ഇന്നത്തെ മത്സര ഫലം അനുസരിച്ചിരിക്കും എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് നീലപട എവേ മത്സരത്തിന് ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്.

പ്രധാന താരങ്ങളുടെ പരിക്കാണ് ചെൽസി നേരിടുന്ന പ്രധാന വെല്ലുവിളി. അന്ദ്രീയാസ് ക്രിസ്റ്റിയാൻസനും മൊറാത്തയും ഇത്തവണ കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തിൽ തീർത്തും നിറം മങ്ങിയ പ്രകടനം കാഴ്ചവച്ച ഗാരി കാഹിലിന് പകരം റൂഡിഗർ ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. ഡേവിഡ് ലൂയിസും ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഹാസാർഡിനെ ഫാൾസ്‌ 9 പൊസിഷനിൽ കളിപ്പിച്ചത് ഫലം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ജിറൂദൊ, ഹുഡ്‌സന് ഓഡോയിയോ ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. വാട്ട്ഫോർഡ് അവസാന 4 കളികളിൽ ജയം കണ്ടിട്ടില്ല. പരിശീലകൻ മാറിയിട്ടും ഫോം വീണ്ടെടുക്കാനാവാത്ത അവർക്ക് സ്വന്തം മൈതാനത്താണ് മത്സരം എന്നത് ആശ്വാസമാവും. വാട്ട് ഫോർഡ് നിരയിൽ ടോം ക്ലെവേർലി പരിക്ക് കാരണം കളിച്ചേക്കില്ല. വാട്ട്ഫോഡിനെതിരെ അവസാനം കളിച്ച 13 കളികളിൽ ഒന്നിൽ പോലും ചെൽസി തോൽവി അറിഞ്ഞിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാഴ്സ താരം ജെറാർഡ് ഡെലഫെയു ഇനി വാട്ട്ഫോഡിൽ

ബാഴ്സ വിങ്ങർ ജറാഡ് ഡെലെഫോയു ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ വാട്ട് ഫോഡിന് വേണ്ടി കളിക്കും. ഈ സീസൺ അവസാനം വരെയാണ് ലോൺ കരാർ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബാഴ്സ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോൺ കാലയളവിൽ താരത്തിന്റെ ശമ്പളം വാട്ട് ഫോർഡ് വഹിക്കുകയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഴ്സക്ക് മറ്റ് ബോണസുകൾ ലഭിക്കുകയും ചെയ്യും.

2003 ഇൽ 9 ആം വയസിൽ ബാഴ്സയുടെ അക്കാദമിയിൽ എത്തിയ താരം നേരത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടന് വേണ്ടി കളിച്ചിട്ടുണ്ട്. 2 സീസണുകളിൽ എവർട്ടൻ ജേഴ്സി അണിഞ്ഞ താരത്തെ ഈ സീസണിന്റെ തുടക്കത്തിലാണ് ബാഴ്സ ബൈ ബാക്ക് ക്ളോസ് വഴി വീണ്ടും ക്യാമ്പ് നൂവിൽ എത്തിച്ചത്. മിലാൻ, സെവിയ്യ ക്ലബ്ബികൾക്ക് വേണ്ടിയും താരം ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഫോം ഇല്ലാതെ കഷ്ടപ്പെടുന്ന വാട്ട്ഫോഡിന് താരത്തിന്റെ വരവ് ആക്രമണത്തിൽ കൂടുതൽ ഓപ്‌ഷൻസ് നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version