Kerala

രഞ്ജി ട്രോഫി, കേരളത്തിന് 5 വിക്കറ്റുകൾ നഷ്ടം, ലീഡ് നേടാൻ ഇനിയും 160 റൺസ്

രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ദിനം കളി ലഞ്ചിന് പിരിയുമ്പോൾ കേരളം 219/5 എന്ന നിലയിൽ. ഇന്ന് 131-3 എന്ന നിലയിൽ കളി പുനരാരംഭിച്ച കേരളം 88 റൺസ് കൂടെ ചേർത്തു. പക്ഷെ കേരളത്തിന് നിർണയകമായ 22 വിക്കറ്റുകൾ നഷ്ടമായി. കേരളം ഇപ്പോൾ വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 160 റൺസ് പിറകിലാണ്.

ആദിത്യ സർവതെ 79 റൺസ് എടുത്ത ശേഷമാണ് പുറത്തായത്. ഹർഷ് ദൂബെയുടെ പന്തിൽ ആയിരുന്നു ഈ വിക്കറ്റ്. 185 പന്തിൽ നിന്ന് 10 ബൗണ്ടറി ഉൾപ്പെടെ ആണ് സർവതെ 79 റൺസ് നേടിയത്.

ഇപ്പോൾ 52 റൺസുമായി സച്ചിൻ ബേബിയാണ് ക്രീസിൽ ഉള്ളത്. 108 പന്തിൽ നിന്നാണ് സച്ചിൻ ബേബി അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള പന്തിൽ സൽമാൻ നിസാർ ഔട്ടായി. 21 റൺസ് അണ് സൽമാൻ നിസാർ എടുത്തത്.

Exit mobile version