സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി 7.15ന് ആണ്. ആദ്യ സെമി വൈകുന്നേരം 5 മണിയ്ക്ക് നടക്കും.

ഇന്ന് നടന്ന അഞ്ചാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ പോളണ്ടിനെ 3-2 എന്ന സ്കോറിന് കീഴക്കി റഷ്യ വിജയം കൈവരിച്ചിരുന്നു.

സമനിലയിലൂടെ ക്രോസ് ഓവര്‍ മത്സരത്തിനു യോഗ്യത നേടി ഇന്ത്യ

വനിത ഹോക്കി ലോകകപ്പില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. യുഎസ്എയോട് പിന്നില്‍ പോയ ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ നേടിയാണ് ഇന്ത്യ സമനില നേടിയത്. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ ക്രോസ് ഓവര്‍ മത്സരത്തിനു യോഗ്യത നേടിയിട്ടുണ്ട്. അതേ സമയം ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ യുഎസ്എ പുറത്തായി. അടുത്ത മത്സരത്തില്‍ അയര്‍ലണ്ട് ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ഗോള്‍ ശരാശരിയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

പതിനൊന്നാം മിനുട്ടില്‍ മാര്‍ഗൗക്സ് പോളിനോ ആണ് യുഎസ്എ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് യുഎസ്എ കരസ്ഥമാക്കിയെങ്കിലും രണ്ടാം പകുതി തുടങ്ങി ഒരു മിനുട്ട് പിന്നിട്ടപ്പോള്‍ റാണി രാംപാല്‍ ഇന്ത്യയുടെ സമനില ഗോള്‍ നേടിക്കൊടുക്കുകയായിരുന്നു. അവസാന മിനുട്ടുകളില്‍ ലീഡ് നേടുവാന്‍ യുഎസ്എ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിര അവസരത്തിനൊത്തുയര്‍ന്ന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി, സമനിലക്കുരുക്കില്‍ അമേരിക്കയും ഇംഗ്ലണ്ടും

ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ വീണ മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി. 3-2 എന്ന സ്കോറിനാണ് ജര്‍മ്മനിയുടെ വിജയം. ആറാം മിനുട്ടില്‍ ഹന്ന ഗാബലാക്കിലൂടെ മുന്നിലെത്തിയ ജര്‍മ്മനിയെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു മുമ്പ് അര്‍ജന്റീന സമനിലിയില്‍ പിടിച്ചു. ഫ്ലോറെന്‍സിയ ഹബിഫ് ആണ് ഗോള്‍ സ്കോറര്‍. എന്നാല്‍ ചാര്‍ലറ്റ് സ്റ്റാഫെന്‍ഹോര്‍സ്റ്റ് നേടിയ ഇരട്ട ഗോളുകളില്‍ ജര്‍മ്മനി 3-1ന്റെ ലീഡ് കൈവരിച്ചു. 20, 25 മിനുട്ടുകളില്‍ ജര്‍മ്മനി നേടിയ ഗോളിനു ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് മരിയ ഒര്‍ടിസ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ വീഴാതിരുന്നപ്പോള്‍ ജര്‍മ്മനി ഈ മാര്‍ജിനില്‍ ജയം നേടി.

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അമേരിക്കയും ഇംഗ്ലണ്ടും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 34ാം മിനുട്ടില്‍ ഇംഗ്ലണ്ടാണ് ആദ്യ ലീഡ് നേടിയത്. അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ അമേരിക്ക ഗോള്‍ മടക്കി. ഇംഗ്ലണ്ടിനായി അലക്സ് ഡാന്‍സണും അമേരിക്കയ്ക്കായി എറിന്‍ മാറ്റ്സണും ഗോളുകള്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ദിവസം ജയം നേടി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ

വനിത ഹോക്കി ലോകകപ്പിലെ ഉദ്ഘാടന ദിവസം ജയം സ്വന്തമാക്കി ജര്‍മ്മനി, അയര്‍ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ പൂള്‍ സിയില്‍ ജര്‍മ്മനി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. പൂള്‍ ബിയില്‍ അമേരിക്കയെ അയര്‍ലണ്ടും പൂള്‍ ഡി മത്സരത്തില്‍ ജപ്പാന്റെ ചെറുത്ത്നില്പിനെ ഓസ്ട്രേലിയയും മറികടന്നു.

ഇന്നലെ ആരംഭിച്ച ടൂര്‍ണ്ണമെന്റില്‍ ആദ്യ മത്സരത്തില്‍ ജര്‍മ്മനി 3-1 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. ജര്‍മ്മനിയ്ക്ക് വേണ്ടി വിക്ടോറിയ ഹൂസ് രണ്ടും ചാര്‍ലോട്ട് സ്റ്റാപ്പെന്‍ഹോസ്റ്റ് ഒരു ഗോളും നേടി. ലിസ-മാരിയാണ് ദക്ഷിണാഫ്രിക്കയുടെ ഗോള്‍ സ്കോറര്‍.

3-1 എന്ന മാര്‍ജിനിലാണ് അയര്‍ലണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സിനെ പരാജയപ്പെടുത്തിയത്. അയര്‍ലണ്ടിനു വേണ്ടി ഡെയര്‍ഡ്രേ ഡ്യൂക്ക് രണ്ടും ഷര്‍ലി മക്കേ ഒരു ഗോളും നേടിയപ്പോള്‍ അമേരിക്കയുടെ ആശ്വാസ ഗോള്‍ മാര്‍ഗൗക്സ് പൗളിനോ നേടി.

ദിവസത്തെ അവസാനത്തെയും ആവേശകരവുമായ മത്സരത്തില്‍ ജപ്പാനെതിരെ 3-2 എന്ന സ്കോറിനാണ് ഓസ്ട്രേലിയന്‍ ജയം. മത്സരത്തിന്റെ അവസാന നിമിഷം ഗോള്‍ മടക്കി ജപ്പാന്‍ ക്യാമ്പില്‍ സമനില പ്രതീക്ഷകളുണര്‍ന്നെങ്കിലും ജപ്പാന്‍ സമ്മര്‍ദ്ദത്തെ ഓസ്ട്രേലിയ അതിജീവിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി അംബ്രോസിയ മലോണേ, എമിലി ഹര്‍ട്സ്, ജോഡി കെന്നി എന്നിവര്‍ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ മോട്ടോമി കവമുര കാട്ടോ അകിക്കോ എന്നിവരാണ് ജപ്പാനു വേണ്ടി ഗോള്‍ മടക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version