മോനാങ്ക് പട്ടേൽ യുഎസ്എയുടെ ടി20 നായകന്‍

യുഎസ്എയുടെ ടി20 നായകന്‍ സൗരഭ് നെത്രവാൽക്കര്‍ക്ക് പകരക്കാരനായി മോനാങ്ക് പട്ടേൽ എത്തുന്നു. ഇന്നലെയാണ് ദേശീയ പുരുഷ സെലക്ഷന്‍ പാനൽ ചെയര്‍മാന്‍ മൈക്കൽ വോസ്സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വരാനിരിക്കുന്ന ഐസിസി അമേരിക്കാസ് ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മോനാങ്ക് ടീമിനെ നയിക്കും. നവംബര്‍ 7 മുതൽ 14 വരെ ആന്റിഗ്വയിലാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ആരോൺ ജോൺസിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്.

യുഎസ്എ സ്ക്വാഡ് : Monank Patel (c), Aaron Jones (vc), Ali Khan, Elmore Hutchinson, Gajanand Singh, Ian Holland, Jaskaran Malhotra, Karima Gore, Nisarg Patel, Rusty Theron, Saurabh Netravalkar, Steven Taylor, Trinson Carmichael, Xavier Marshall

അമേരിക്ക സ്വര്‍ണ്ണ ജേതാക്കള്‍, ബോട്‍സ്വാനയെ അവസാന നിമിഷം പിന്തള്ളി നെതര്‍ലാണ്ട്സിന് വെള്ളി

പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയിൽ അമേരിക്കയുടെ ആധിപത്യത്തോടെയുള്ള വിജയം. എന്നാൽ വെള്ളിയുറപ്പിച്ച ബോട്സ്വാനയെ അവസാന നിമിഷം പിന്തള്ളി നെതര്‍ലാണ്ട്സ് വെള്ളി മെഡൽ നേടിയതാണ് മത്സരത്തിലെ ട്വിസ്റ്റ് എന്ന് പറയാനാകുന്നത്.

അമേരിക്ക സീസൺ ബെസ്റ്റ് സമയം ആയ 2:55.70 എന്ന സമയത്തില്‍ അമേരിക്ക സ്വര്‍ണ്ണമുറപ്പിച്ചോള്‍ അവിശ്വസീനയമായ അവസാന ലാപ്പ് ഓടിയ റാംസി അഞ്ചലയാണ് ബോട്സ്വാനിയന്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് നെതര്‍ലാണ്ട്സിന് വെള്ളി നേടിക്കൊടുത്തത്. 2:57.8 എന്ന സമയം ആണ് നെതര്‍ലാണ്ട്സ് നേടിയത്.

ബോട്സ്വാനിയന്‍ ഇതിഹാസം ഓടിയ ഐസക്ക് മക്വാലയ്ക്ക് വെങ്കല മെഡൽ കൊണ്ട് സംതൃപ്തിപ്പെടേണ്ടി വരികയായിരുന്നു. അവസാന 20 മീറ്ററിലാണ് നെതര്‍ലാണ്ട്സ് ടീമിനെ പിന്തള്ളിയത്.

കൊടുങ്കാറ്റായി ജമൈക്കന്‍ വനിത ടീം, 4×100 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണം

പ്രതീക്ഷിച്ച പോലെ തന്നെ വനിതകളുടെ 4×100 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണവുമായി ജമൈക്ക. 100 മീറ്റര്‍ വനിതകളുടെ മൂന്ന് മെഡലുകളും നേടിയ എലൈന്‍ തോംപ്സൺ, ഷെല്ലി ആന്‍ ഫ്രേസര്‍, ഷെറീക്ക ജാക്സൺ അടങ്ങിയ റിലേ ടീമിലെ നാലാമത്തെ ബ്രയാന വില്യംസ് ആയിരുന്നു.

പുതിയ ദേശീയ റെക്കോര്‍ഡോടു കൂടി 41.02 സെക്കന്‍ഡിലാണ് സ്വര്‍ണ്ണം ജമൈക്ക സ്വന്തമാക്കിയത്. 41.45 സെക്കന്‍ഡോടു കൂടി അമേരിക്ക രണ്ടാമതും ബ്രിട്ടന്‍ 41.88 സെക്കന്‍ഡിൽ വെങ്കലവും നേടി.

 

ഹീറ്റ്സിൽ ഒന്നാമത്, തൊട്ടുപുറകെ അയോഗ്യത, അമേരിക്ക പുറത്ത്

4×400 മീറ്റര്‍ മിക്സഡ് റിലേയിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് അമേരിക്ക. ആദ്യ ഹീറ്റ്സിൽ 3:11.39 എന്ന സമയത്തിൽ ഹീറ്റ്സിൽ ഒന്നാമതെത്തിയെങ്കിലും അമേരിക്ക ബാറ്റൺ കൈമാറ്റത്തിലെ പിഴവ് മൂലം അയോഗ്യരാക്കപ്പെടുകയായിരുന്നു.

Irbyerror

രണ്ടാം സ്ഥാനത്തെത്തിയ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനും സമാനമായ വിധിയായിരുന്നു കാത്തിരുന്നത്.

അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎസ്എ ടീം പ്രഖ്യാപിച്ചു

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് യുഎസ്എ ക്രിക്കറ്റ്. 14 അംഗ സംഘത്തെയാണ് യുഎസ്എ ക്രിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 4 താരങ്ങളെ റിസര്‍വ് താരമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക.

രാഹുല്‍ ജരിവാലയെ റിസര്‍വിൽ ഉള്‍പ്പെടുത്തിയത് യുഎസ് ക്രിക്കറ്റ് സര്‍ക്കിളിൽ വലിയ ചര്‍ച്ചയാകുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെുന്നത്. ഡെയിൽ സ്റ്റെയിനിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ പേസര്‍ രോഹന്‍ പോസിനപ്പള്ളിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

 

15 സ്വര്‍ണ്ണം അടക്കം 30 മെഡലുമായി ഇന്ത്യ, ഷൂട്ടിംഗ് ലോകകപ്പില്‍ ബഹുദൂരം മുന്നില്‍

ന്യൂ ഡല്‍ഹിയില്‍ നടന്ന ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ 30 മെഡലുകളുമായി ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍. ഇന്ത്യയ്ക്ക് 15 സ്വര്‍ണ്ണവും 9 വെള്ളിയും 6 വെങ്കലവുമാണ് സ്വന്തമാക്കാനായത്. രണ്ടാം സ്ഥാനത്തുള്ള യുഎസ്എയ്ക്ക് ആകെ എട്ട് മെഡലാണ് സ്വന്തമായിട്ടുള്ളത്. 4 സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 1 വെങ്കലവുമാണ് യുഎസ്എയുടെ സമ്പാദ്യം.

രണ്ട് സ്വര്‍ണ്ണവും രണ്ട് വെങ്കലവുമുള്ള ഇറ്റലിയും 2 സ്വര്‍ണ്ണവും ഒരു വെങ്കലവുമുള്ള ഡെന്മാര്‍ക്കുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 1 സ്വര്‍ണ്ണം മൂന്ന് വീതം വെള്ളിയും വെങ്കലവുമുള്ള പോളണ്ട് അഞ്ചാം സ്ഥാനത്ത് എത്തി.

പരാഗ് മറാത്തെ യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി വീണ്ടും നിയമിതനായി

യുഎസ്എ ക്രിക്കറ്റ് ചെയര്‍മാനായി പരാഗ് മറാത്തെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാന്‍ഫ്രാന്‍സിസ്കോ 49ers ന്റെ 49ers എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ കൂടിയാണ് പരാഗ് മറാത്തെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലീഡ്സ് യുണൈറ്റഡ് എഫ്സിയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ് പരാഗ്.

14 വര്‍ഷത്തിന് ശേഷം ഏകദിന സ്റ്റാറ്റസ് യുഎസ്എയ്ക്ക് ലഭിച്ചത് മറാത്തെയുടെ മുന്‍ ഭരണകാലത്തായിരുന്നു.

ബൗളിംഗ് ആക്ഷന്‍ ശരിവെച്ചു, നിസാര്‍ഗ് പട്ടേലിന് പന്തെറിയാമെന്ന് ഐസിസി

യുഎസ്എയുടെ ഓള്‍റൗണ്ടര്‍ നിസാര്‍ഗ് പട്ടേലിന് വീണ്ടും പന്തെറിയാമെന്ന് അറിയിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷം നവംബറില്‍ താരത്തിന്റെ പരിശോധന പരാജയപ്പെട്ടിരുന്നുവെങ്കിലും താരം ഇപ്പോള്‍ ഐസിസിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിശോധനയില്‍ വിജയം കാണുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ്എയുടെ പുതിയ ഹെഡ് കോച്ച് അരുണ്‍ കുമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് നിസാര്‍ഗ് തന്റെ ആക്ഷന്‍ റീ മോഡല്‍ ചെയ്തത്.

 

പാക്കിസ്ഥാന്‍ താരം മേജര്‍ ക്രിക്കറ്റ് ലീഗിലേക്ക്, ലക്ഷ്യം യുഎസ് ദേശീയ ടീം

പാക്കിസ്ഥാന്‍ ടെസ്റ്റ്, ഏകദിന ഓപ്പണറായി കളിച്ചിട്ടുള്ള സമി ഇസ്ലാം അമേരിക്കയിലേക്ക് കൂടുമാറുവാനുള്ള ശ്രമം ആരംഭിച്ചു. മേജര്‍ ക്രിക്കറ്റ് ലീഗുമായി താരം കരാറിലും എത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ കാര്യമായ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. ഇതോടെ താരം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഖ്വൈദ്-ഇ-ആസം ട്രോഫിയില്‍ കളിക്കില്ല എന്നാണ് അറിയുന്നത്.

25 വയസ്സുള്ള പാക് താരം രാജ്യത്തിനെ നാല് ഏകദിനങ്ങളിലും 13 ടെസ്റ്റ് മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 2018ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് താരം അവസാനമാകി പാക്കിസ്ഥാന് വേണ്ടി കളിച്ചത്. ഇംഗ്ലണ്ട്, ഇന്ത്യ അണ്ടര്‍ 19 ടീമുകള്‍ക്കെതിരെ നിരവധി ശതകങ്ങളുമായി തുടങ്ങിയ താരം എന്നാല്‍ ആ മികവ് സീനിയര്‍ ടീമില്‍ പുറത്തെടുത്തില്ല.

2015ല്‍ ബംഗ്ലാദേശിനെതിരെയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇരട്ട അര്‍ദ്ധ ശതകം നേടി മികച്ച രീതിയിലാണ് താരം തുടങ്ങിയത്, ന്യൂസിലാണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും മികച്ച പ്രകടനം നടത്തിയ താരത്തിന് എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ പരാജയം നേരിട്ടതോടെ ടീമിലെ സ്ഥാനം നഷ്ടമായി.

അരുണ്‍ കുമാര്‍ യുഎസ്എയുടെ മുഖ്യ കോച്ച്

മുന്‍ കര്‍ണ്ണാടക കോച്ച് ജെ അരുണ്‍ കുമാറിനെ യുഎസ് പുരുഷ ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചു. ലോക്ക്ഡൗണിന് മുമ്പ് അരുണ്‍ അമേരിക്കയിലെത്തി യുഎസ് സെലക്ടര്‍മാര്‍, താരങ്ങള്‍, ടീം മാനേജ്മെന്റ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ കണ്ട് മടങ്ങിയെന്നാണ് ലഭിയ്ക്കുന്ന വിവരം. കോവിഡ് സ്ഥിതി മെച്ചപ്പെട്ട ശേഷം മാത്രമേ അരുണ്‍ കുമാര്‍ ദൗത്യം ഏറ്റെടുക്കുകയുള്ളുവെന്നാണ് അറിയുന്നത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് മുന്‍ ഓപ്പണര്‍ ഒപ്പിട്ടതാണെന്നാണ് അറിയുന്നത്. തന്റെ ആദ്യ അന്താരാഷ്ട്ര ദൗത്യമാണിതെന്നതിന്റെ ആവേശം ഉണ്ടെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഇത് തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ടീമുകള്‍ക്കെതിരെ കളിക്കുവാന്‍ തന്റെ ടീമിനെ തയ്യാറാക്കുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി കാണുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാര്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി താരമായും കോച്ചായും രഞ്ജി ട്രോഫി നേടിയയാളാണ് അരുണ്‍ കുമാര്‍. ഹൈദ്രാബാദ്, പുതുച്ചേരി ടീമുകളുടെ പരിശീലകനമായിരുന്നു. ഇതിന് പുറമെ കര്‍ണ്ണാടകത്തിലെയും തമിഴ്നാടിലെയും ടി20 ലീഗുകളില്‍ താന്‍ കോച്ച് ചെയ്ത ടീമുകളെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.

ടോക്കിയോ ഒളിമ്പിക്സ്, ഹോക്കി യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ എതിരാളികളെ അറിയാം

2020 ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി യോഗ്യതയ്ക്കായി ഇന്ത്യയുടെ എതിരാളികള്‍ ആയി. പുരുഷ വിഭാഗത്തില്‍ റഷ്യയെയും വനിത വിഭാഗത്തില്‍ യുഎസ്എയും ആണ് ടീം നേരിടുക. വനിത വിഭാഗത്തില്‍ കാനഡയും കൊറിയയും ബെല്‍ജിയവുമായിരുന്നു ഡ്രോയിലുണ്ടായിരുന്ന മറ്റ് ടീമുകള്‍. പുരുഷ വിഭാഗത്തില്‍ റഷ്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഓസ്ട്രിയ എന്നിവരായിരുന്ന ഇന്ത്യയ്ക്ക് സാധ്യമായ എതിരാളികള്‍.

രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യയിലാണ് നടക്കുക. വിജയികള്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഗോളടിച്ച് കൂട്ടി ഇന്ത്യ, സ്വര്‍ണ്ണ മെഡല്‍

FIH സീരീസ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5-1നു തകര്‍ത്ത് ഇന്ത്യ. രണ്ടാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ഇന്ത്യയ്ക്ക് ലീഡ് നല്‍കിയ ശേഷം മത്സരത്തില്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആധിപത്യമായിരുന്നു. 11, 25 മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഗോളുകള്‍ കൂടിയായപ്പോള്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇന്ത്യ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 35ാം മിനുട്ടില്‍ വിവേക് സാഗര്‍ പ്രസാദ് ഇന്ത്യയുടെ നാലാം ഗോള്‍ നേടി. 49ാം മിനുട്ടില്‍ വരുണ്‍ കുമാര്‍ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും ഇന്ത്യയുടെ അഞ്ചാം ഗോളും നേടി. റിച്ചാര്‍ പൗട്സ് ആണ് ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോളിനുടമ.

ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലില്‍ യുഎസ്എയെ 4-2 എന്ന സ്കോറിനു കീഴ്പ്പെടുത്തി ജപ്പാന്‍ വെങ്കല മെഡല്‍ നേടി. മത്സരത്തില്‍ പത്താം മിനുട്ടില്‍ അകി കാപ്പെല്ലര്‍ ആണ് യുഎസ്എയെ ലീഡിലേക്ക് എത്തിച്ചത്. തൊട്ടടുത്ത നിമിഷം കസുമ മുറാട്ട ജപ്പാന്റെ സമനില ഗോള്‍ കണ്ടെത്തി. 25ാം മിനുട്ടില്‍ യോഷിക്കി കിറിഷ്ട ടീമിനെ വീണ്ടും ലീഡ് നേടിക്കൊടുത്തു.

പിന്നീട് ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും ഗോള്‍ മാത്രം പിറക്കാതെ നിന്നപ്പോള്‍ ജപ്പാന്‍ 2-1 എന്ന സ്കോറിനു ജയിക്കുമെന്ന് കരുതിയെങ്കിലും 59ാം മിനുട്ടില്‍ സമനില ഗോള്‍ യുഎസ്എ നേടി. അകി തന്നെയായിരുന്നു ഗോള്‍ സ്കോറര്‍. എന്നാല്‍ യുഎസ്എയുടെ ആഘോഷങ്ങള്‍ക്ക് അധിക ആയുസ്സില്ലായിരുന്നു. മത്സരത്തിന്റെ അവസാ മിനുട്ടില്‍ രണ്ട് ഗോളുകള്‍ നേടി കെന്റ ടനാക 4-2ന്റെ വിജയം ജപ്പാന് നേടിക്കൊടുത്തു.

Exit mobile version