ബ്രസീലിനെ തോൽപ്പിച്ച് ജപ്പാൻ U20 ലോകകപ്പ് ഫൈനലിൽ

U20 ലോകകപ്പ്; വനിതാ ലോകകപ്പിൽ ബ്രസീൽ സെമി ഫൈനലിൽ പുറത്ത്. ഇന്ന് നടന്ന സെമി ഫൈനലിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് ജപ്പാൻ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ആദ്യ പകുതിയിൽ മുപ്പതാം മിനുട്ടിൽ യമമൊറ്റോയുടെ ഗോളിൽ ജപ്പാൻ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കവൽകന്റെയുടെ ഗോളിൽ ബ്രസീൽ ജപ്പാന് ഒപ്പം എത്തി.

പിന്നീട് ഇരു ടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചു. അവസാനം 84ആം മിനുട്ടിൽ ഹമാനോയുടെ ഗോളിലൂടെ ജപ്പാൻ വിജയം സ്വന്തമാക്കി. ജപ്പാൻ ഇനി ഫൈനലിൽ സ്പെയിനെ ആകും നേരിടുക‌. കോസ്റ്ററിക്കയിൽ ഇന്ന് തന്നെ നടന്ന സെമി ഫൈനലിൽ സ്പെയിൻ നെതർലാന്റ്സിനെ 2-1 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ഫൈനലിലേക്ക് കടന്നത്.

കഴിഞ്ഞ അണ്ടർ 20 ലോകകപ്പിലും സ്പെയിനും ജപ്പാനും ആയിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ജപ്പാൻ കിരീടം നേടി.

ഏഷ്യക്ക് അഭിമാനം!! U20 ലോകകപ്പ് കിരീടം ജപ്പാന്!!

അണ്ടർ 20 വനിതാ ലോകകപ്പ് കിരീടം വീണ്ടും ഏഷ്യയിലേക്ക്. ഏഷ്യാൻ ശക്തികളായ ജപ്പാനാണ് ഇന്ന് ഫ്രാൻസിൽ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇന്ന് നടന്ന ഫൈനലിൽ സ്പെയിനിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജപ്പാൻ പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ ഫൈനൽ. തുടക്കം മുതൽ കളിയുടെ നിയന്ത്രണം കൈക്കലാക്കി ജപ്പാൻ 34ആം മിനുട്ടിൽ ലീഡെടുത്തു. മിയാസാവയാണ് ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ തകരദയും 65ആം മിനുട്ടിൽ നഗാനയും സ്കോർ ചെയ്തതോടെ കളിയിൽ 3-0ന് ജപ്പാൻ മുന്നിൽ എത്തി. 71ആം മിനുട്ടിൽ ഒരു ആശ്വാസ ഗോൾ സ്പെയിൻ നേടിയെങ്കിലും അതുകൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ല.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ വിജയം. ക്വാർട്ടറിൽ ജർമ്മനിയെയും ജപ്പാൻ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ അണ്ടർ 20 ലോകകപ്പ് കിരീടവും ഏഷ്യ ആയിരുന്നു നേടിയത്. നോർത്ത് കൊറിയ ആയിരുന്നു ജേതാക്കൾ.

U20 ലോകകപ്പ് ഫൈനൽ ഇന്ന്

അണ്ടർ 20 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ന്ഏഷ്യൻ ശക്തികളായ ജപ്പാൻ സ്പെയിനിനെ നേരിടും. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ വിജയം. ക്വാർട്ടറിൽ ജർമ്മനിയെ തോൽപ്പിച്ചാണ് ജപ്പാൻ സെമിയിൽ എത്തിയത്.

സെമി ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ടൂർണമെന്റിലെ ടോപ്പ് സ്കോററായ ഗുജിയാരോയിലാണ് സ്പെയിനിന്റെ പ്രതീക്ഷ. ഇതുവരെ ആറു ഗോളുകൾ താരം നേടി‌.

കഴിഞ്ഞ അണ്ടർ 20 ലോകകപ്പ് കിരീടം ഏഷ്യ ആയിരുന്നു നേടിയത്. നോർത്ത് കൊറിയ ആയിരുന്നു ജേതാക്കൾ.

U20 ലോകകപ്പ്; ഇംഗ്ലണ്ടിനെ തറപറ്റിച്ച് ജപ്പാൻ ഫൈനലിൽ

അണ്ടർ 20 വനിതാ ലോകകപ്പ് ഫൈനൽ ഏഷ്യൻ ശക്തികളായ ജപ്പാൻ. ഇന്നളെ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ വിജയം. ചരിത്രത്തിലെ തങ്ങളുടെ ആദ്യ അണ്ടർ 20 ലോകകപ്പ് സെമിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ 27 മിനുട്ടിനിടെ വഴങ്ങിയ രണ്ട് ഗോളുകളാണ് തോൽപ്പിച്ചത്.

22ആം മിനുട്ടിൽ ഉയേകി നേടിയ ഗോളിൽ ജപ്പാൻ ആദ്യം മുന്നിൽ എത്തി. അഞ്ചു മിനുട്ടിന് ശേഷം എൻഡോ ലീഡ് ഇരട്ടിയുമാക്കി. ക്വാർട്ടറിൽ ജർമ്മനിയെ തോൽപ്പിച്ചാണ് ജപ്പാൻ സെമിയിൽ എത്തിയത്. കഴിഞ്ഞ അണ്ടർ 20 ലോകകപ്പു കിരീടം ഏഷ്യ ആയിരുന്നു നേടിയത്. നോർത്ത് കൊറിയ ആയിരുന്നു ജേതാക്കൾ. സ്പെയിനിനെ ആണ് ഫൈനലിൽ ജപ്പാൻ നേരിടുക.

U20 ലോകകപ്പ്; ജർമ്മനിയെ വീഴ്ത്തി ജപ്പാ‌ൻ സെമിയിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ ജപ്പാൻ സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ജർമ്മനിയെ തോൽപ്പിച്ചാണ് ജപ്പാൻ സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജപ്പാന്റെ വിജയം. രണ്ടാം പകുതിയിൽ ആണ് കളിയിലെ നാലു ഗോളുകളും പിറന്നത്. 59ആം മിനുട്ടിൽ എൻഡോ, 70ആം മിനുട്ടിൽ ഉയേകി, 79ആം മിനുറ്റിൽ തകരദ എന്നിവരാണ് ജപ്പാനായി ഗോളുകൾ നേടിയത്.

82ആം മിനുട്ടിൽ ഒരു ഗോൾ ജർമ്മനി മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി. സെമിയിൽ ഇംഗ്ലണ്ടിനെയാണ് ജപ്പാൻ നേരിടുക. ഏഷ്യയിൽ നിന്ന് ഇത്തവണ സെമിയിൽ എത്തിയ ഏക ടീമാണ് ജപ്പാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U20 ലോകകപ്പ്; ഇംഗ്ലണ്ടിന് ചരിത്ര സെമി ഫൈനൽ

അണ്ടർ 20 വനിതാ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 12ആം മിനുട്ടിൽ പെലോവ നേടിയ ഗോളിൽ ഹോളണ്ട് ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഗോൾ വഴങ്ങി 10 മിനുട്ടിനകം രണ്ടു ഗോളുകൾ മടക്കി ഇംഗ്ലീഷ്‌ നിര തകർപ്പൻ തിരിച്ചുവരവ് തന്നെ നടത്തി.

സ്റ്റാൻ വേ ആണ് ഇംഗ്ലണ്ടിനായി ഇൻ രണ്ട് ഗോളുകളും നേടിയത്. സെമിയിൽ ജപ്പാനെയാണ് ഇംഗ്ലണ്ട് നേരിടുക. ജർമ്മനിയെ തോൽപ്പിച്ചാണ് ജപ്പാൻ സെമിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U20 ലോകകപ്പ്; നൈജീരിയയെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ സ്പെയിൻ സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ നൈജീരിയയെ തോൽപ്പിച്ചാണ് സ്പെയിൻ സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് സ്പെയിനിന് തുണയായത്. 13ആം മിനുട്ടിൽ ബൊന്മാട്ടിയും, 45ആം മിനുട്ടിൽ ഗിയിജാരോയും ആണ് സ്പെയിനിനായി സ്കോർ ചെയ്തത്.

രണ്ടാം പകുതിയിൽ എഫിഹിലൂടെ ഒരു ഗോൾ നൈജീരിയ മടക്കി എങ്കിലും അത് മതിയായിരുന്നില്ല സ്പെയിനിനെ തടയാൻ. സെമിയിൽ ആതിഥേയരായ ഫ്രാൻസിനെയാണ് സ്പെയിൻ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U-20 വനിതാ ലോകകപ്പ്, ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ തീരുമാനമായി. ഇന്നലെയോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്കെ അവസാനിച്ചിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് ഫ്രാൻസ്, ഹോളണ്ട്, ഗ്രൂപ്പ് ബിയിൽ നിന്ന് ഇംഗ്ലണ്ട്, നോർത്ത് കൊറിയ, ഗ്രൂപ്പ് സിയിൽ നിന്ന് ജപ്പാൻ, സ്പെയിൻ, ഗ്രൂപ്പ് ഡിയിൽ നിന്ന് നൈജീരിയ, ജർമ്മനി എന്നിവരാണ് ഇത്തവണ ക്വാർട്ടറിലേക്ക് കടന്നത്.

ക്വാർട്ടർ മത്സരങ്ങൾ ഓഗസ്റ്റ് 16നും 17നുമായി നടക്കും.

ഫിക്സ്ചറുകൾ:

ഓഗസ്റ്റ് 16:
സ്പെയിൻ vs നൈജീരിയ
ഫ്രാൻസ് vs നോർത്ത് കൊറിയ

ഓഗസ്റ്റ് 17:
ഹോളണ്ട് vs ഇംഗ്ലണ്ട്
ജർമ്മനി vs ജപ്പാൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U20 ലോകകപ്പ്; ഹോളണ്ടിനെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആതിഥേയരായ ഫ്രാൻസ് ക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരത്തിൽ ഹോളണ്ടിനെ തകർത്താണ് ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഫ്രാൻസ് ഹോളണ്ടിനെ തോൽപ്പിച്ചത്. ഫ്രാൻസിനായി ഡെലാബ്രെ ഹാട്രിക്ക് നേടി. ലോറന്റ് ആണ് നാലാം ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴു പോയന്റുമായാണ് ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നത്. നേരത്തെ തന്നെ ആറു പോയന്റുണ്ടായിരുന്ന ഹോളണ്ടും എ ഗ്രൂപ്പിൽ നിന്ന് ക്വാട്ടർ ഉറപ്പിച്ചിരുന്നു.

ക്വാർട്ടറിൽ ഫ്രാൻസ് നോർത്ത് കൊറിയയെയും, ഇംഗ്ലണ്ട് ഹോളണ്ടിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U20 ലോകകപ്പ്; രണ്ടാം ജയം, സ്പെയിൻ ക്വാർട്ടറിന് അടുത്ത്

അണ്ടർ 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരവും വിജയിച്ച് സ്പെയിൻ ക്വാർട്ടറിന് അടുത്തു. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. സ്പെയിനായി മെനായ്യൊ ആണ് ഗോൾ നേടിയത്. അദ്യ മത്സരത്തിൽ പരാഗ്വേയേയും സ്പെയിൻ തോൽപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നായി ആറ് പോയന്റുള്ള സ്പെയിനാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത്.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ അമേരിക്ക പരാഗ്വേയെ തോൽപ്പിച്ചു. എതിരില്ലാത്ത ആറു ഗോളിനായിരുന്നു അമേരിക്കയുടെ വിജയം. അമേരിക്കയ്ക്കായി ദെമേലോ ഹാട്രിക്ക് നേടി. സ്മിത് ഇരട്ട ഗോളും സാഞ്ചേസ് ഒരു ഗോളും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U-20 ലോകകപ്പ്, ഹോളണ്ട് ക്വാർട്ടറിൽ, ഘാന പുറത്ത്

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ ഹോളണ്ട് ക്വാർട്ടർ ഉറപ്പിച്ചു . ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഹോളണ്ട് ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് ഘാനയെ നേരിട്ട ഹോളണ്ട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ പിറന്നു. ഹോളണ്ടിനായി കൽമ ഇരട്ട ഗോളുകൾ നേടി. പെലോവ, നോവൻ എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്.

ആദ്യ മത്സരത്തിൽ ഹോളണ്ട് ന്യൂസിലാൻഡിനെയും പരാജയപ്പെടുത്തിയിരുന്നു. ഹോളണ്ട് ക്വാർട്ടറിൽ എത്തിയപ്പോൾ ഘാന ഈ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

ഗ്രൂപ്പിലെ എയിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഫ്രാൻസിനെ ന്യൂസിലൻഡ് സമനിലയിൽ പിടിച്ചു. മത്സരം ഗോൾ രഹിതമായി അവസാനിക്കുകയായിരു‌ന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ നോർത്ത് കൊറിയ വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് മെക്സിക്കോയ്ക്ക് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കൊറിയയുടെ ജയം. കൊറിയക്കായി ചോം കുമും, ക്യൊങ് യുങും ഗോളുകൾ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U-20 ലോകകപ്പ്, അമേരിക്കയെ തോൽപ്പിച്ച് ജപ്പാൻ

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ അമേരിക്കയെ ജപ്പാൻ തോൽപ്പിച്ചു. ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജപ്പാൻ അമേരിക്കയെ തോൽപ്പിച്ചത് . 76ആം മിനുട്ടിൽ ഹയാഷി ആണ് ജപ്പാനായി ഗോൾ നേടിയത്.

ഗ്രൂപ്പിലെ സിയിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ പരാഗ്വേയെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ ജയം. ഗുജ്ജാരോ സ്പെയിനിനായി ഇരട്ട ഗോളുകൾ നേടി. പിനയും മാർട്ടിനസുമാണ് മറ്റു സ്കോറേഴ്സ്. ഗ്രൂപ്പ് ഡിയിൽ തന്നെ നടന്ന മത്സരത്തിൽ ചൈന ഹെയ്തിയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചൈനയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version