U-20 ലോകകപ്പ്, ചാമ്പ്യന്മാരെ തോൽപ്പിച്ച് ഇംഗ്ലണ്ട്

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കൊറൊയക്ക് പരാജയം. ഇംഗ്ലണ്ടാണ് ഉത്തര കൊറിയക്ക് ആദ്യ മത്സരത്തിൽ തന്നെ പരാജയം നൽകിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി റൂസോ ഇരട്ട ഗോളുകൾ നേടി. സ്റ്റാന്വേ ആണ് ബാക്കി ഒരു ഗോൾ നേടിയത്.

ഗ്രൂപ്പിലെ എയിലെ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ് ഘാനയെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ജയം. ലോറന്റ് ഫ്രാൻസിനായി ഇരട്ട ഗോളുകൾ നേടി. ഫെർകോകും ബാൽറ്റിമോറുമാണ് മറ്റു സ്കോറേഴ്സ്. ഗ്രൂപ്പ് എയിൽ തന്നെ നടന്ന രണ്ടാം മത്സരത്തിൽ ഹോളണ്ട് ന്യൂസിലാൻഡിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹോളണ്ട് ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U-20 ലോകകപ്പ്, ആദ്യ മത്സരത്തിൽ മെക്സിക്കോ ബ്രസീലിനെ തോൽപ്പിച്ചു

അണ്ടർ 20 വനിതാ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ മെക്സിക്കോയ്ക്ക് വിജയം. ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിൽ ആവേശ പോരാട്ടത്തിന് ഒടുവിലാണ് മെക്സിക്കോ വിജയിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതിയിൽ ബ്രിട്ടീഷ് ബ്രസീൽ 2-1 എന്ന നിലയിൽ മുന്നിലായിരുന്നു.

മെക്സിക്കോയ്ക്കായി ജാക്വലിൻ ഒവാലെ ഇരട്ട ഗോളുകൾ നേടി. കാറ്റി മാർട്ടിൻസും ഒരു ഗോൾ നേടി. ബ്രസീലിന്റെ രണ്ടു ഗോളുകളു കെറോലിൻ ആണ് സ്കോർ ചെയ്തത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ നോർത്ത് കൊറിയ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version