U-20 ലോകകപ്പ്, ഹോളണ്ട് ക്വാർട്ടറിൽ, ഘാന പുറത്ത്

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ ഹോളണ്ട് ക്വാർട്ടർ ഉറപ്പിച്ചു . ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഹോളണ്ട് ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് ഘാനയെ നേരിട്ട ഹോളണ്ട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ പിറന്നു. ഹോളണ്ടിനായി കൽമ ഇരട്ട ഗോളുകൾ നേടി. പെലോവ, നോവൻ എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്.

ആദ്യ മത്സരത്തിൽ ഹോളണ്ട് ന്യൂസിലാൻഡിനെയും പരാജയപ്പെടുത്തിയിരുന്നു. ഹോളണ്ട് ക്വാർട്ടറിൽ എത്തിയപ്പോൾ ഘാന ഈ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

ഗ്രൂപ്പിലെ എയിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഫ്രാൻസിനെ ന്യൂസിലൻഡ് സമനിലയിൽ പിടിച്ചു. മത്സരം ഗോൾ രഹിതമായി അവസാനിക്കുകയായിരു‌ന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ നോർത്ത് കൊറിയ വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് മെക്സിക്കോയ്ക്ക് എതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കൊറിയയുടെ ജയം. കൊറിയക്കായി ചോം കുമും, ക്യൊങ് യുങും ഗോളുകൾ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version