ആന്റണി ദാസിന്റെ വെടിക്കെട്ടിനെ അതിജീവിച്ച് 6 റണ്‍സ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്

മഴ കാരണം 13 ഓവര്‍ മാത്രമാക്കി ചുരുക്കിയ ഇന്നലത്തെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിന് 6 റണ്‍സിന്റെ ജയം. വി ജയദേവന്‍ രീതിയില്‍ ആണ് വിജയം തീരുമാനിക്കപ്പെട്ടത്. മഴ മൂലം വൈകി തുടങ്ങിയ മത്സരം 13 ഓവറാക്കി മാറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി 13 ഓവറില്‍ 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ലൈക്ക കോവൈ കിംഗ്സിന് മറുപടി ബാറ്റിംഗില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് മാത്രമേ നേടാനായുള്ളു.

21 പന്തില്‍ 44 റണ്‍സ് നേടിയ വി സുബ്രമണ്യ ശിവ, 11 പന്തില്‍ 31 റണ്‍സ് നേടിയ അക്ഷയ് ശ്രീനിവാസന്‍, അഭിഷേക്(20), 12 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്ന വസന്ത് ശരവണന്‍ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോളാണ് 155/5 എന്ന സ്കോര്‍ പാട്രിയറ്റ്സ് നേടിയത്. കോവൈ കിംഗ്സിന് വേണ്ടി ആന്റണി ദാസ് മൂന്നും കൃഷ്ണമൂര്‍ത്തി വിഗ്നേഷ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോവൈയ്ക്ക് തുടക്കം മോശമായിരുന്നു. 13/3 എന്ന നിലയിലേക്ക് വീണ ടീമിന്റെ പ്രതീക്ഷയായി മാറിയത് ആന്റണി ദാസിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 7 സിക്സ് ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് താരം 63 റണ്‍സ് നേടിയാണ് ലക്ഷ്യത്തിന് അടുത്ത് വരെ ടീമിനെ എത്തിച്ചത്. അകില്‍ ശ്രീനാഥ് 32 റണ്‍സ് നേടി. അതിശയരാജ് ഡേവിഡ്സണ്‍, തമിള്‍ കുമരന്‍ എന്നിവര്‍ പാട്രിയറ്റ്സിന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

തോറ്റുവെങ്കിലും ആന്റണി ദാസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 63 റണ്‍സും മൂന്ന് വിക്കറ്റും നേടിയതാണ് താരത്തിന് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുവാന്‍ കാരണം ആയത്.

അനായാസ വിജയവുമായി മധുരൈ പാന്തേഴ്സ്, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി അരുണ്‍ കാര്‍ത്തിക്

ടൂട്ടി പാട്രിയറ്റ്സിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സ്. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വേഗത്തില്‍ നഷ്ടമായ ശേഷം ടീമിനെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ അക്ഷയ് ശ്രീനിവാസന്‍(55)-സുബ്രമണ്യ ശിവ(28) കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന തോന്നിപ്പിച്ചുവെങ്കിലും പിന്നീട് അപ്രതീക്ഷിതമാം വിധത്തില്‍ ടീം തകരുകയായിരുന്നു.

74 റണ്‍സ് നേടി 9.4 ഓവറില്‍ ടീമിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കപ്പെടുമ്പോള്‍ ടൂട്ടി നേടിയത് 79 റണ്‍സായിരുന്നു. പിന്നീട് ടീമിന് 45 റണ്‍സ് കൂടി മാത്രമാണ് ശേഷിക്കുന്ന ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും വേണ്ടത്ര വേഗത്തില്‍ സ്കോറിംഗ് നടത്താനായിരുന്നില്ല. ആര്‍ മിഥുനും കിരണ്‍ ആകാശും 3 വീതം വിക്കറ്റാണ് മധുരൈയ്ക്കായി നേടിയത്.

എന്നാല്‍ ടൂട്ടിയുടെ ബാറ്റിംഗിന് നേരെ വിപരീതമായ ബാറ്റിംഗ് പ്രകടനമാണ് മധുരൈ പാന്തേഴ്സ് പുറത്തെടുത്തത്. അരു‍ണ്‍ കാര്‍ത്തിക്കും ശരത് രാജും യഥേഷ്ടം സ്കോര്‍ ചെയ്ത് ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് നേടിയ ശേഷം 33 റണ്‍സ് നേടിയ ശരത്തിനെ മധുരൈയ്ക്ക നഷ്ടമായെങ്കിലും 12.2 ഓവറില്‍ ടീം 9 വിക്കറ്റ് വിജയത്തിലേക്ക് നീങ്ങി. 42 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് നിലവിലെ ചാമ്പ്യന്മാരെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

കാരൈകുഡിയെ വീഴ്ത്തി ടൂട്ടി പാട്രിയറ്റ്സ്, പക്ഷേ പ്ലേ ഓഫ് ഉറപ്പിക്കാനായില്ല

നിലവിലെ റണ്ണറപ്പും ആദ്യ സീസണ്‍ ജേതാക്കളുമായ ടൂട്ടി പാട്രിയറ്റ്സിനു അവസാന മത്സരത്തില്‍ ജയം നേടാനായെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനായില്ല. ഇന്നലെ നടന്ന മത്സരത്തില്‍ കാരൈകുഡി കാളൈകള്‍ക്കെതിരെ 6 വിക്കറ്റ് വിജയം നേടിയെങ്കിലും 18.4 ഓവറില്‍ ജയം നേടേണ്ടിയിരുന്ന ടീമിനു 19.2 പന്തുകളില്‍ നിന്ന് മാത്രമേ ജയം കണ്ടെത്താനായുള്ളു. ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ ടൂട്ടി പാട്രിയറ്റ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ ആണ് ജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത കാരൈകുഡിയ്ക്കായി രാജാമണി ശ്രീനിവാസന്‍(46*), വി ആദിത്യ(37), ശ്രീകാന്ത് അനിരുദ്ധ(28), എം ഷാജഹാന്‍(20) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ടൂട്ടി പാട്രിയറ്റ്സിനായി അതിശയരാജ് ഡേവിഡ്സണ്‍ രണ്ട് വിക്കറ്റ് നേടി.

രാജഗോപാല്‍ സതീഷ് 34 പന്തില്‍ നിന്ന് 57 റണ്‍സുമായി കളിയിലെ താരമായെങ്കിലും നിശ്ചിത ഓവറുകളില്‍ ജയം സ്വന്തമാക്കാനാകാതെ പോയതോടെ ടീമിനു പ്ലേ ഓഫ് യോഗ്യത നേടാനായില്ല. സുബ്രമണ്യം ആനന്ദ്(32), എസ് ദിനേശ്(23), കൗശിക് ഗാന്ധി(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കാരൈകുഡിയ്ക്ക് വേണ്ടി 3 വിക്കറ്റുമായി എസ് സ്വാമിനാഥനാണ് ബൗളര്‍മാരില്‍ തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടൂട്ടി പാട്രിയറ്റ്സിനെ വീഴ്ത്തി റൂബി തൃച്ചി വാരിയേഴ്സ്

ടൂട്ടി പാട്രിയറ്റ്സിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 വറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. 41 റണ്‍സ് നേടി നിധീഷ് രാജഗോപാല്‍, 30 വീതം റണ്‍സുമായി എസ് ദിനേശ്, എസ് അഭിഷേക് എന്നിവരാണ് പാട്രിയറ്റ്സിനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. സോനു യാദവ്, ഡി കുമരന്‍ എന്നിവ്‍ രണ്ടും ചന്ദ്രശേഖര്‍ ഗണപതി, സുരേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി തൃച്ചി ബൗളര്‍മാരില്‍ തിളങ്ങി.

6 പന്ത് ശേഷിക്കെയാണ് തൃച്ചിയുടെ വിജയം. ഓപ്പണര്‍ ഭരത് ശങ്കര്‍, ബാബ ഇന്ദ്രജിത്ത് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ചന്ദ്രശേഖര്‍ ഗണപതി(27*), മണി ഭാരതി(26) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ഭരത് ശങ്കര്‍ 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാബ ഇന്ദ്രജിത്ത് 50 റണ്‍സുമായി പുറത്താകാതെ നിന്നു. ഗണേഷ് മൂര്‍ത്തി രണ്ടും എം രംഗരാജന്‍ ഒരു വിക്കറ്റും പാട്രിയറ്റ്സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടൂട്ടി പാട്രിയറ്റ്സിനു ജയം 7 വിക്കറ്റിനു, അഞ്ചാം തോല്‍വിയേറ്റു വാങ്ങി സൂപ്പര്‍ ഗില്ലീസ്

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 7 വിക്കറ്റ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്കിനു 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനായപ്പോള്‍ ലക്ഷ്യം 17.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ പാട്രിയറ്റ്സ് സ്വന്തമാക്കുകയായിരുന്നു. എസ് കാര്‍ത്തിക്(43), ഗോപിനാഥ്(40*), ഹരീഷ് കുമാര്‍(27), ഗംഗ ശ്രീധര്‍ രാജു(23) എന്നിവരാണ് ചെപ്പോക്കിനു വേണ്ടി റണ്‍സ് കണ്ടെത്തിയത്. പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍, രവിശ്രീനിവാസന്‍ സായി കിഷോര്‍, രാജാമണി ജേസുരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ടൂട്ടി പാട്രിയറ്റ്സിനു വേണ്ടി സുബ്രമണ്യന്‍ ആനന്ദ് 48 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പന്തില്‍ 30 റണ്‍സുമായി രാജഗോപാല്‍ സതീഷ് ആനന്ദിനു മികച്ച പിന്തുണ നല്‍കി. കൗശിക് ഗാന്ധി 45 റണ്‍സ് നേടി. 3 വിക്കറ്റുകള്‍ നഷ്ടമായ ടൂട്ടി പാട്രിയറ്റ്സ് 17.2 ഓവറില്‍ ജയം നേടി. ചെപ്പോക്കിനു വേണ്ടി ഹരീഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാട്രിയറ്റ്സിനെ പരാജയപ്പെടുത്തി പാന്തേഴ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിനു ഏഴ് വിക്കറ്റ് ജയം. ടൂട്ടി പാട്രിയറ്റ്സിനെതിരെയാണ് മികച്ച ജയം ഇന്ന് മധുരൈ പാന്തേഴ്സ് സ്വന്തമാക്കിയത്. ടോസ് നേടി ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 165 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. സുബ്രമണ്യന്‍ ആനന്ദ്(44), അക്ഷയ് ശ്രീനിവാസന്‍(42), എസ് ദിനേശ്(35) എന്നിവര്‍ക്ക് പുറമേ രാജഗോപാല്‍ സതീഷ് 10 പന്തില്‍ 24 റണ്‍സ് നേടി പാട്രിയറ്റ്സ് നിരയില്‍ തിളങ്ങി. ബൗളിംഗ് ടീമിനു വേണ്ടി അഭിഷേക് തന്‍വര്‍ മൂന്ന് വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തി, ജഗദീഷന്‍ കൗശിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലക്ഷ്യം 18.4 ഓവറിലാണ് മധുരൈ പാന്തേഴ്സ് മറികടന്നത്. അരുണ്‍ കാര്‍ത്തിക് 59 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജഗദീഷന്‍ കൗശിക് 38 റണ്‍സ് നേടി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പിച്ചു. നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി രോഹിത്(28), ഷിജിത്ത് ചന്ദ്രന്‍(29) എന്നിവരും മികവ് പുലര്‍ത്തി.

പാട്രിയറ്റ്സിനു വേണ്ടി അതിശയരാജ് ഡേവിഡ്സണ്‍ രണ്ടും ഗണേഷ് മൂര്‍ത്തി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version