ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍. വനിത ടീമായ ട്രീസ ജോളി – ഗായത്രി ഗോപിനാഥ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിൽ 21-18, 21-19 എന്ന സ്കോറിന് ഡച്ച് താരങ്ങളോടാണ് വിജയം നേടിയത്.